കോപ്പിയടിച്ച പാശ്ചാത്യർ
ഭാരതീയരുടെ താളിയോലഗ്രന്ഥങ്ങൾ കോപ്പിയടിച്ച പാശ്ചാത്യർ..
പ്രകാശം സഞ്ചരിയ്ക്കുന്നു എന്ന് കണ്ടെത്തിയത് ഐസക് ന്യൂട്ടൺ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയയ്ക്കുന്ന സൂര്യദേവാ അങ്ങേയ്ക്ക് പ്രണാമമെന്ന് പറഞ്ഞത് വിജയനഗര സാമ്രാജ്യത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ". ന്യൂട്ടൺ ഗ്രാവിറ്റി കണ്ടുപിടിയ്ക്കുന്നതിനും മുൻപ് ഭാരതീയ ജ്യോതിശാസ്ത്രത്തിൽ ഗ്രാവിറ്റിയ്ക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റീരിയൽസിനെ ഭൂമി അതിന്റെ ശക്തികൊണ്ട് ആകർഷിയ്ക്കുന്നു. ഏതൊന്നിനെയാണോ ആകർഷിയ്ക്കുന്നത് അത് താഴെ വീഴുക തന്നെ ചെയ്യും. തുല്ല്യശക്തി കൊണ്ട് ആകർഷിയ്ക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല. "ഭാസ്കരാചാര്യ" 1114-1185 എഴുതിയ ഈ വരികൾ 'സിദ്ധാന്ത ശിരോമണി' എന്ന പുസ്തകത്തിൽ "ഭുവന കോശം" എന്ന ഭാഗത്തിൽ ആറാം അദ്ധ്യായത്തിൽ നിങ്ങൾക്ക് വായിയ്ക്കാൻ കഴിയും.
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും കണ്ടുപിടിച്ചത് "ആര്യഭടൻ" ആണ്. എന്നാൽ നമ്മൾ ഇതിനെല്ലാം അവകാശിയായി കാണുന്നത് ഗലീലിയോയെയും, കൊപ്പർ നിക്കസ്സിനെയും, റ്റൈക്കൊ ബ്ലാണ്ടിനെയും ആണ്. AD 449ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സിൽ എഴുതിയ “ആര്യഭടീയം”എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യോതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ഭൂമിയുടെ Rotationനെ കുറിച്ചും Revolutionനെ കുറിച്ചും അതിന്റെ Speedനെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടു തന്നെയാണ് നമ്മൾ നമ്മുടെ ആദ്യഉപഗ്രഹത്തിന് “ആര്യഭട്ട”എന്ന് പേര് നൽകിയത്. "ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും" എഴുതി വെച്ചിരിയ്ക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ പത്തിരട്ടി വിശദീകരിച്ചു 'ബ്രഹ്മഗുപ്തൻ' "ബ്രഹ്മസ്ഫുട സിദ്ധാന്തത്തിൽ" എഴുതിയിട്ടുണ്ട്. വൃത്തത്തിന്റെ വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ്, വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ബ്രഹ്മഗുപ്തൻ Equationനോട് കൂടി എഴുതി വെച്ചിരിയ്ക്കുന്നു. ഗ്രീൻവിച്ച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു. അപ്പുറത്തും ഇപ്പുറത്തും longitudeഉം latitudeഉം കണക്കാക്കിയിരുന്നു. 'വരാഹ മിഹിരൻ' AD 553ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 23.7 ഡിഗ്രി ആയാണ് ഉജ്ജയിനിയിൽ നിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൺ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23.3 ഡിഗ്രിയാണ്.
ജർമ്മനിയിലെ സെന്റ് ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ 'പാണിനിയുടെ' ഒരു വലിയ ചിത്രം കൊത്തി വെച്ചിട്ടുണ്ട്. "ജർമ്മൻ" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ "അഷ്ടാദ്ധ്യായി" എന്ന വ്യാകരണ ഗ്രന്ഥമാണ്. മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാ വിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്ത് 51ശാഖകളുള്ള അഥർവ്വവേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. World Health Organization universal medicine status കൊടുത്തിരിയ്ക്കുന്ന ഭൂമിയിലെ ഒരേയൊരു compound ജലം ആണെന്നാണ്. ഏതൊരു അസുഖത്തിനും ജലമല്ലാതെ വേറെയൊന്നും നൽകരുതെന്ന് യജുർ വേദത്തിൽ കാണുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്. 'ചരകന്റെയും ശുശ്രുതന്റെയും' പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചതെന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ പല തവണ പറഞ്ഞിട്ടുണ്ട്. ചികിത്സ മനസ്സും ശരീരവും ഒരുമിയ്ക്കണമെന്ന് പറഞ്ഞത് ശുശ്രുതനാണ്. ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിനേൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700ൽ എഴുതിയ 'ശുശ്രുത സംഹിതയിൽ' പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാരീതി Quantum Healing എന്ന പേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു. ബ്രെയിൻ Activate ചെയ്യാൻ Meditationനെ പോലെ മറ്റൊന്നില്ലെന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലും പ്രസിദ്ധീകരിയ്ക്കുന്ന ടെക്സ്റ്റ് ബുക്കിന്റെ അവസാന chapter meditation ആയിരിയ്ക്കണമെന്ന് നിർബന്ധമുണ്ട്. സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിയ്ക്കുന്നു. Washington പോസ്റ്റ് മാഗസിന്റെയും NewYork times മാഗസിന്റെയും കണക്കനുസരിച്ച് അവിടെ 40 വയസ്സിന് മുകളിലുള്ളവരിൽ 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ. "പതഞ്‌ജലി" മഹർഷിയുടെ യോഗ ശാസ്ത്രത്തിൽ പരിണാമത്തെ കുറിച്ചു വ്യക്തമായി പറയുന്നു. 7 ദിവസത്തിൽ ഒരിയ്ക്കൽ ജോലിക്കാർക്ക് അവധി നൽകണമെന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. 'ചാണക്യൻ' ആണ്. അദ്ദേഹത്തിന്റെ 'അർത്ഥ ശാസ്ത്രത്തിൽ' ഇത് വ്യക്തമായി പറയുന്നുണ്ട്.
വിഷ്ണു ശർമ്മ AD 505ൽ എഴുതിയ 'പഞ്ചതന്ത്രം' എന്ന പുസ്തകം അമേരിക്കയുടെ CIA(Central Intelligence Agency)യുടെ സിലബസിന്റെ ഭാഗമാണ് ഇന്ന്. ലോഹതന്ത്രം ആയാലും, രസതന്ത്രം ആയാലും, ജ്യോതിശാസ്‌ത്രം ആയാലും, ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർചിന്തനത്തിനു വഴിയൊരുക്കുന്നു. OXFORD UNIVERSITYയിൽ പ്രസിദ്ധമായ "Bodleian library"യിൽ 20000ത്തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിയ്ക്കുന്ന താളിയോലകൾ മുഴുവനും ഭാരതത്തിൽ നിന്നും കടത്തിയവയാണ്. ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനമാണ്. കൂടാതെ "Harvard university"യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം.
ലോകം രണ്ടുകൈയ്യും നീട്ടി അറിവിനായി ഭാരതത്തിന് മുൻപിൽ കൈനീട്ടി നിൽക്കുമെന്ന് പറഞ്ഞത് "Max Muller" എന്ന ക്രിസ്ത്യൻ പാതിരിയാണ്. 11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ Translate ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller. Max Muller എന്ന കോപ്പിയടി വിദ്വാൻ ഭാരതത്തിന്റെ താളിയോല അറിവുകൾ ഏകദേശം മുക്കാൽ ഭാഗവും സംസ്കൃതം പഠിച്ചു ഇംഗ്ലീഷ്
ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഇംഗ്ലീഷിൽ നിന്നും മറ്റു ഭാഷകളിലേയ്ക്കും അത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മൾ ചിന്തിയ്ക്കുക എന്തുകൊണ്ട് സ്കൂളുകളിൽ ഇതൊന്നും പഠിപ്പിയ്ക്കുന്നില്ല. ഈ ചരിത്രങ്ങൾ ഭാരതത്തിലെ പുതിയ തലമുറയിലേയ്ക്ക് പകരുവാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.
✍️ സുരേഷ് കൃഷ്ണ
Comments
Post a Comment