Vedagramam Set of Registered Rules Part 1: ആരോഗ്യനിയമങ്ങൾ - ആരോഗ്യം സർവ്വധനാൽ പ്രധാനം
വേദഗ്രാമം എന്നത് ഭാരതീയ വിജ്ഞാന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കാനുള്ള ഒരു ആവാസ വ്യവസ്ഥ - ആദ്ധ്യാത്മിക ഗ്രാമ സങ്കല്പം ആണ്. അവിടെ അതിനനുസരിച്ച് ജീവിക്കുന്നവർ വേദാന്തികളും. "തുരിയം" എന്നറിയപ്പെടുന്ന നാലാമത്തെ മാനസികാവസ്ഥ കൈവരിക്കാൻ ആളുകളെ സഹായിക്കുന്നു.
Vedagramam is an Indian Knowledge System based Vedic eco-system - a spiritual village concept, helping people achieving the fourth state of mind known as "Thuriyam" through practicing vedic living at Vedagramam eco system.
വേദാന്തികൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളിൽ ഒന്നാമത്തേതും പ്രധാനവുമാണ് ആരോഗ്യനിയമങ്ങൾ. വേദാന്തികൾ ഒരിക്കലും ആശുപത്രികളിൽ പോകേണ്ട സാഹചര്യം ഉണ്ടാവരുത് അതായത് ആരോഗ്യദൃഢഗാത്രർ ആയിരിക്കണം എന്നർത്ഥം. അതിനായി താഴെപ്പറയുന്ന നിയമങ്ങൾ നിർബന്ധമായും ഓരോ വേദാന്തിയും, വേദഗ്രാമവും പാലിക്കേണ്ടതാണ്.
The first and most important of the basic rules that Vedantis must follow are the rules of health. Vedantis should never have to go to hospitals, which means they should be in good health. For this, the following rules must be followed by every Vedanti and Vedagram.
Rule 1. പ്രകൃതി ഭക്ഷണം: പ്രകൃതിയോടടുത്ത് പ്രകൃതിയിൽ നിന്നു നേരിട്ടുള്ള മായമില്ലാത്ത ഭക്ഷണം മാത്രം ശീലമാക്കുക, നിങ്ങൾ തന്നെ സ്വയം വിഷം കഴിക്കുന്നില്ല, കുടുംബത്തെ വിഷം കഴിപ്പിക്കുന്നില്ല എന്ന് ആദ്യം ഉറപ്പു വരുത്തുക.
Rule 2. വ്യായാമം: ശാസ്ത്രീയമായ ഹഠയോഗ ജീവനചര്യ ശീലമാക്കുക. അതുപോലെ കളരിപ്പയറ്റ് തുടങ്ങിയ ആയോധനകലകൾ, നൃത്തകല തുടങ്ങിയവയിലേതെങ്കിലുമൊക്കെ ജീവിതത്തിന്റെ ഭാഗം ആയിരിക്കണം.
Rule 3. ജീവനാന്തരീക്ഷം: മലിനീകരണമില്ലാത്ത സ്ഥലത്ത് ജീവിക്കുക. അസുഖ രഹിതമായ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം. എല്ലാ വേദഗ്രാമങ്ങളും മലിനീകരണ വിമുക്ത പ്രദേശങ്ങളിലാവണം. മലിനീകൃത അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്ക് ആരോഗ്യം എളുപ്പമാകില്ല.
ആരോഗ്യം സർവ്വധനാൽ പ്രധാനം
മടിയൻ മലചുമക്കും: കൃഷി ചെയ്യാൻ മടിയന്മാരായ മലയാളികൾ വിഷമടിച്ച ഭക്ഷണം കഴിച്ചും, വ്യായാമമില്ലായ്മ കൊണ്ടും കേരളത്തെ "രോഗങ്ങളുടെ ആഗോള തലസ്ഥാനം" ആക്കി മാറ്റി. കേരളത്തിലെ ആരോഗ്യത്തിനായുള്ള പ്രതിശീർഷ ചെലവ് (OOPE) ഇന്ത്യയിലെ ഏറ്റവും ഉയർന്നതാണ്. പലരും ജീവിതകാലത്ത് സമ്പാദ്യമെല്ലാം ഒരൊറ്റ ആശുപത്രി ചിലവുകൊണ്ടു തീർക്കുന്നത് കാണാം.
ആരോഗ്യം സർവ്വധനാൽ പ്രധാനം: ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരമില്ലെങ്കിൽ പിന്നെ വിദ്യധനമോ, പ്രശസ്തിയോ, പണമോ മറ്റെന്തു തന്നെ ഉണ്ടായിട്ടെന്തു കാര്യം ഈ ഭൂമിയിൽ. അതുകൊണ്ടാണ് ഋഷിമാർ ഒരിക്കലും അസൂഖം ബാധിക്കാതിരിക്കാൻ ശരീരത്തെ പ്രാപ്തമാക്കാനായി ഹഠയോഗം എന്ന ശാസ്ത്രം തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ജീവിതത്തിൽ ഓരോ വ്യക്തിയും ഏറ്റവും അധികം പ്രാധാന്യം കൊടുക്കേണ്ടത് അവനവന്റെ ആരോഗ്യത്തിനു തന്നെ എന്നതിൽ യാതൊരു തർക്കവുമില്ല.
പ്രകൃതി ഭക്ഷണം: കൃത്രിമ വളങ്ങൾ, കീടനാശിനികൾ ഒക്കെ ഒഴിവാക്കി ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന, രാസപദാർഥങ്ങൾ കലരാതെ പാചകം ചെയ്ത ഭക്ഷണം മാത്രം ശീലമാക്കുക. കൃഷിയും ഭക്ഷണവും ഒക്കെ ബിസിനസ് ആയതോടുകൂടി എങ്ങനെയും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ യാതൊരു ധാർമ്മികയുമില്ലാതെ ഉള്ളത് ആണ് ഇന്ന് മാർകെറ്റിൽ കിട്ടുന്ന എല്ലാ ഭക്ഷണ പദാർഥങ്ങളും. രാസവളങ്ങളും കീടനാശിനിയുമെല്ലാം ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന കാർഷിക വിഭവങ്ങളും, അതുപോലെ കേടാകാതെ ഇരിക്കാനും, രുചി കൂട്ടാനും, രാസ വസ്തുക്കൾ ഉപയോഗക്കുന്നതും, കൂടുതൽ ലാഭത്തിനായി മായം കലർത്തുന്നതുമൊക്കെ സർവ സാധാരണമാണിന്ന്. ഇത്തരത്തിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യത്തെ പാടെ തകർക്കും. ഇതിനു ഒരേയൊരു പരിഹാരം നമ്മൾ തന്നെ വേദഗ്രാമങ്ങളിൽ ജൈവകൃഷി പരമാവധി ചെയ്യണം, പ്രോത്സാഹിപ്പിക്കണം. എല്ലാ വേദഗ്രാമങ്ങളിലും പ്രഥമ പ്രാധാന്യം ജൈവ കൃഷിക്കായിരിക്കണം.
കൃഷിക്ക് ഏറ്റവും വെല്ലുവിളി ജോലി ചെയ്യാൻ ആളുകളെ കിട്ടായ്മ അതുപോലെ ഉയർന്ന കൂലി തുടങ്ങിയവ ആണ്. അത് പരിഹരിക്കാൻ വേദഗ്രാമം സ്റ്റാർട്ടപ്പ് വഴി റോബോട്ടുകളെ വികസിപ്പിക്കുന്നുണ്ട്. ഭക്ഷണത്തിനാവശ്യമായ കാർഷിക സസ്യങ്ങളെ വളർത്തി പരിപാലിക്കാനായി കൃഷിയന്തിരൻ ai/automatic/semiautomatic/remotepresence വിഭാഗത്തിൽ റോബോട്ടുകൾ വികസിപ്പിക്കുന്നുണ്ട്. അതുപോലെ കൂൺ, ഹൈഡ്രോപോണിക്‌സ് സസ്യവളർത്താൽ തുടങ്ങിയവയ്ക്കായി ai/automatic/semiautomatic/remotepresence ഇൻക്യൂബേറ്ററുകൾ, അതുപോലെ ഭക്ഷണം പാകം ചെയ്യുന്നതിനായി ai/automatic/semiautomatic/remotepresence റോബോട്ടുകൾ തുടങ്ങിയവ വേദഗ്രാമം STARTUP കൾ വഴി ഇൻവെസ്റ്റ് ചെയ്തു വികസിപ്പിക്കുന്നുണ്ട്.
വ്യായാമം: വേദഗ്രാമത്തിലുള്ളവർ ആശുപത്രികളെ ആശ്രയിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവാതെ നോക്കണം - അതായത് അസുഖങ്ങൾ ഒരിക്കലും നമ്മെ ബാധിക്കാതെ ഇരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണം. ഹഠയോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ അസുഖ രഹിത ജീവിതം സ്വായത്തമാക്കാമെന്നത് എത്രയോ ഋഷിമാർ തെളിയിച്ചിട്ടുള്ളതാണ്. വേദഗ്രാമത്തിൽ എല്ലാവരും ഹഠയോഗികൾ ആയിരിക്കണം.
Comments
Post a Comment