Posts

Showing posts from December, 2023

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

നരസേവ തന്നെ നാരായണസേവ. നമ്മുടെ അമ്പലങ്ങളെല്ലാം ദൈവത്തെ സല്യൂട്ട് അടിക്കാനുള്ള കേന്ദ്രങ്ങളായി അധപ്പതിച്ചിരിക്കുന്നു. നരസേവ കേന്ദ്രങ്ങളാക്കി മാറ്റിയാൽ മാത്രമേ ഇതുകൊണ്ടൊക്കെ കാര്യമുള്ളൂ.  ഭാരതത്തിന്റെ ജീവ നാഡികൾ ആയിരുന്നു പണ്ട് അമ്പലങ്ങൾ. അതിനെ ആചാര അനുഷ്ഠാന സല്യൂട്ട് അടി കേന്ദ്രങ്ങൾ മാത്രം ആക്കി ചുരുക്കിയപ്പോൾ നമ്മുടെയിടയിൽ വലിയൊരു വിഭാഗം അങ്ങോട്ട് തിരിഞ്ഞു നോക്കാതെ ആയി. അതേസമയം ഇവിടെയുള്ള വിദേശ മതക്കാരുടെ ആരാധനാലയങ്ങൾ നേരെ മറിച്ചാണ്. അവരതിനെ അവരുടെ കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. പരസ്പരം സഹായിക്കാനും,  സഹകരിക്കാനും ഉള്ള കേന്ദ്രങ്ങൾ കൂടി ആണ് അവരുടെ ഓരോ ആരാധനാലയങ്ങളും. അതുകൊണ്ടു തന്നെ അവർക്കിവിടെ അഭൂതപൂര്ണമായ ഐക്യവും,  പുരോഗതിയുമുണ്ടായി. വൈദേശികാധിനിവേശത്തിനുമുന്പ് നോക്കിയാൽ കാണാം അന്നത്തെ അമ്പലങ്ങളെല്ലാം നാട്യശാസ്ത്രം,  ശാസ്ത്രീയ സംഗീതം, ജ്യോതിശാസ്ത്രം, ആയോധനകല,  സാഹിത്യം,  ഗണിതം, ആയുർവ്വേദം, ലോഹശാസ്ത്രം മറ്റു കണ്ടുപിടുത്തങ്ങൾ തുടങ്ങി സർവവും അമ്പലങ്ങളെയും വേദാന്തത്തെയും ചുറ്റിപ്പറ്റിയുള്ളതാണെന്നു. ഹിന്ദുക്കൾക്ക്  ഇവിടെ പുരോഗതിയുണ്ടാവണമെങ്കിൽ ഇങ്ങനെയുള്ളതും പുതിയതുമായ

മതങ്ങൾ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം

മതങ്ങളെപ്പോലെ കേവലം വ്യക്തിചരിതങ്ങൾ അല്ലാതെ ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ശാസ്ത്രമാണ് ഭാരതീയ ശാസ്ത്രം അഥവാ വേദാന്തം അഥവാ ഭാരതീയ അറിവ് സംവിധാനം(Indian Knowledge System). ഇതിനെ കൊണ്ട് മതത്തിന്റെ നുകത്തിൽ കെട്ടുന്നത് ഭാരതത്തിനു വലിയ അബദ്ധവും,  അപമാനകരവും, അപകടകരവും, അവഹേളനപരവും,  അപരാധവുമാണ്.  ഓരോ മതവും പക്ഷെ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം ആണ്.