Posts

Showing posts from March, 2024

വേദഗ്രാം

അന്നദാനം മഹാദാനം. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യുക എന്നത് മഹത്തായ കാര്യം തന്നെ സംശയമില്ല. എന്നാൽ ഒരാൾക്ക് ഒരു ജോലി ദാനം ചെയ്യാൻ കഴിഞ്ഞാൽ അത് അയാൾക്ക് ജീവിതകാലം മുഴുവൻ അന്നം നല്കുമെന്നതിനാൽ അന്നദാനത്തേക്കാൾ ആയിരമിരിട്ടി മഹത്തായതു തന്നെ. അതുപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകാൻ ഒരു സംരംഭകന് കഴിയുമെന്നാത്തതിനാൽ സംരംഭകരെ സൃഷ്ടിക്കുകയെന്നത് അന്നദാനത്തേക്കാൾ ദാനത്തേക്കാൾ ലക്ഷമിരട്ടി മഹത്തരം തന്നെ. നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ആണ് എപ്പോഴും ബില്യൺ ഡോളർ സംരംഭകങ്ങളായി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വേദഗ്രാമത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം പാവപ്പെട്ടവർക്ക് പണം പിരിച്ചു എടുത്തു സഹായിക്കൽ അല്ല മറിച്ച് അതി നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത് അതിലൂടെ സംരംഭകരെ സൃഷ്ടിച്ച് കൊണ്ട് മാനവ സേവ ചെയ്യുക എന്നതാണ്. വേദഗ്രാം ഇതിനായി ഒരു ഗവേഷണ കേന്ദ്രവും ഒപ്പം തന്നെ കണ്ടുപിടുത്തങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിനായി വേണ്ട മൂലധനം busparrot കമ്പനിയുടെ CSR fund ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നോവേഷനി

യുക്തിവാദവും ഭാരതീയ ശാസ്ത്രവും

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ പറയണമെങ്കിൽ ഏതുതരത്തിലുള്ള ദൈവത്തെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ആദ്യം പറയണം. ഭാരതീയ ശാസ്ത്രത്തിലെ ദൈവമാണെങ്കിൽ അതില്നിന്നഭിന്നമായിട്ടൊരണു പോലും ഈപ്രപഞ്ചത്തിലെവിടെയുമില്ല. ഐൻസ്റ്റീനിന്റെ E=MC^2 നോക്കിക്കോ അതിൽ പറയുന്ന E ആണ് പ്രാണൻ അഥവാ ബ്രഹ്മം എന്ന് ഭാരതീയ ശാസ്ത്രം വിളിക്കുന്ന ദൈവം. ദ്രവ്യം എന്നത് കേവലം ഘനീകൃത ഊർജമാണല്ലോ. ആധുനിക ശാസ്ത്രം അതിനെ ജഡമായി കാണുമ്പോൾ ഭാരതീയ ശാസ്ത്രം അതിനെ ചൈതന്യമായി കാണുന്നു എന്നത് മാത്രം ആണ് വ്യത്യാസം. ജഡമായി കരുതിയാൽ ഉള്ള അബദ്ധം എന്തെന്നാൽ ഒരു ബാക്റ്റീരിയയെ എടുത്ത് നോക്കിയാൽ പോലും അതിൻറെ സങ്കീർണത എന്നത് മനുഷ്യൻ ഇതുവരെ കണ്ടെത്തിയ മുഴുവൻ അറിവുകളെയും കൂട്ടിച്ചേർത്തു വച്ചാൽ പോലും അതിന്റെയൊക്കെ ലക്ഷമിരട്ടി വരും എന്നത് ദൃഷ്ടാന്തം ആണല്ലോ. ഈ അറിവ് എവിടുന്നു വന്നു ?. യാദൃശ്ചികമായി ഉണ്ടായി എന്ന് പറഞ്ഞാൽ, ഇവിടെ കൂഒട്ടിക്കിടന്ന കരിയിലകൾ എല്ലാം ഒരു കാറ്റടിച്ചപ്പോൾ കൂടിച്ചേർന്നു ഒരു computer ഉണ്ടായി എന്ന് പറയുന്നത് പോലെ മണ്ടത്തരമാണ്. അപ്പോൾ പ്രാണൻ ജഡമല്ല എന്ന് തന്നെ കരുതേണ്ടി വരും. അത് തന്നെ ഭാരതീയ ശാസ്ത്രം പറയുന്നതും. യുക്തന്മാരുടെ വിമർശനമൊ