Posts

Showing posts from September, 2023

ജാതിമുക്തശ്രേഷ്ഠഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം

 ജാതിക്കു വേദാന്തത്തിലെവിടെയും യാതൊരുവിധ പ്രാമാണ്യവുമില്ല. ഇടയ്ക്കെപ്പോഴോ എവിടുന്നോ വലിഞ്ഞുകേറിവന്ന ഭാരതത്തിലെ കോവിഡിനെക്കാൾ മാരകമായ മാരണം ആണ് ജാതി. ഭാരതത്തിന്റെ പരാചയങ്ങൾക്കെല്ലാം കാരണം ഈ ജാതി വ്യവസ്ഥ തന്നെ എന്നതിൽ സംശയമൊന്നുമില്ല. വർണവും ജാതിയും ഒന്നാണെന്ന തെറ്റിധാരണ ചിലർക്കെല്ലാമുണ്ട്. ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമവിഭാഗശ്ച എന്നാണു ഗീത ദർശനം. ഗുണകർമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് വർണ്ണം സൃഷ്ടിച്ചിരിക്കുന്നത് എന്ന്. വർണ്ണം എല്ലാ ജിവികൾക്കും ഉള്ളതുതന്നെ. ഗുണം (തമസ്സ് - രജസ്സ് - സത്വം),  കർമം എന്നിവ ആണ് വർണത്തിനടിസ്ഥാനം. ഒരിക്കലും ജന്മം അല്ല. ഭാരതീയ അറിവ് സംവിധാനങ്ങളുടെ അടിസ്ഥാനദർശനങ്ങളിൽ മിക്കവാറും തന്നെ ഉണ്ടായിരിക്കുന്നത് ബ്രാഹ്മണനായി ജനിച്ചവരില്നിന്നല്ല, മറിച്ച് താഴ്ന്ന വര്ണത്തില് ജനിച്ചവരിൽ നിന്നാണ്. ഉദാ വേദങ്ങൾ, മഹാഭാരതം ഒക്കെ മുക്കുവ പുത്രനായ വ്യാസവിരചിതമാണല്ലോ. രാമായണം ആകട്ടെ കാട്ടാളനായ വാത്മീകി വിരചിതം. ഗീതയാകട്ടെ പശുക്കളെ മേച്ചു നടക്കുന്ന കൃഷ്ണൻ ഉപദേശിച്ചത്. ഋഷിമാരുടെയെല്ലാം ഋഷിയായ ദേവര്ഷി നാരദൻ ആകട്ടെ വേശ്യാപുത്രനാണല്ലോ. വിവേകാനന്ദ സ്വാമികളെപോലുള്ള ലോകത്തെ മാറ്റിമറിച്ച മഹാത്മാക്കൾ മ

India's cancer is caste disaster

  Caste is known as India's cancer. All the Arabs and Europeans enslaved India for a thousand year and came and went here for only one reason - the non-unity of Indians caused by the caste disaster. Don't ask for caste, don't say casr, we don't have caste, caste is a myth by Narayanaguru and caste is madness, those who carry caste lunatic, where there is caste is a lunatic assylum etc those who have caste should only be viewed with disgust and hatred etc said by Vivekananda due to this reason. Any caste-based initiatives should be a failure in India and will do more harm to Bharath and Vedanta. We should strive for the  of the welfare of Bharathaputhras (except the organized foreign sperms with Arabic and English names in place of father's names who are still exploiting us even after 75 years of independance). Naraseva itself is Narayana Seva. Hindus will be saved only if the hindus learn to help each other, cooperate and co-exist without any caste. Then only Hi

വേദഗ്രാമങ്ങൾ

Image
 "യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത: അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം " എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായി ഭാരതം മാറിയപ്പോഴെല്ലാം ഓരോ മഹാത്മാക്കളുടെ രൂപത്തിൽ അദ്വൈതവേദാന്തത്തെ വീണ്ടും പുനഃപ്രതിഷ്ഠിക്കാൻ ഭൂമിയിൽ കൃഷ്ണനായും,  ശങ്കരനായും, വിവേകാനന്ദനായുമൊക്കെ അവതരിച്ചിട്ടുണ്ട്. വിദേശ മൂഢമതങ്ങളുടെ അതിപ്രസരത്താലും, ജാതി ദുരന്തത്താലും,  ഭാരതീയരുടെ തന്നെ  അവഗണനയാലും, ആധുനികതയുടെ അതിപ്രസരത്താലുംമൊക്കെ ഇന്ന്  അദ്വൈതവേദാന്തം ഇവിടെ ശുഷ്കിച്ച് പോയിരിക്കുന്നു.  അദ്വൈതവേദാന്തം പരിശീലിക്കാനും,  പ്രോത്സാഹിപ്പിക്കാനും, പ്രചരിപ്പിക്കാനും,  പര്യവേക്ഷണം ചെയ്യാനും,  പരീക്ഷണം നടത്താനും, അനുഭവവേദ്യമാക്കാനും, ഒക്കെയായുള്ള അദ്വൈതവേദാന്തത്തിന്റെ ഒരു ആവാസ വ്യവസ്ഥ - വേദഗ്രാമങ്ങൾ നമ്മൾ സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ് ഇക്കാലഘട്ടത്തിൽ.  അദ്വൈതവേദാന്തത്തിന്റെ ഇനിയുമൊരു പുനരുദ്ധാരണത്തിനായി പുതിയൊരവതാരത്തിനായി നമുക്ക് കാത്തിരിക്കാം.   വേദാന്തത്തിൽ നിന്നും വ്യതിചലിച്ചതാണ് ഭാരതീയർക്ക് ഉണ

അദ്വൈത അനുഭൂതി

Image
  കേവലം ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ വർഷങ്ങളോളം പഠിക്കാൻ ഉണ്ടെന്നിരിക്കെ സ്ഥൂല ശാസ്ത്രത്തിലൂടെയുള്ള അറിവ്  എപ്പോഴും അപൂർണ്ണമായി തന്നെ ഇരിക്കും. നാഴിയെടുത്ത് കടലിന അളക്കാൻ ശ്രമിക്കുന്നതുപോലെ പരിഹാസ്യമാണ് സ്ഥൂല ശാസ്ത്രങ്ങളിലൂടെ പ്രപഞ്ചത്തെ അറിയാൻ ശ്രമിക്കുന്നത്. ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി പ്രപഞ്ചത്തിൽ മറ്റൊന്നും തന്നെ ബാക്കി വരില്ലയോ ആ അറിവ് ഏത് അതാണ് അദ്വൈത വേദാന്തത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്ഷ്യം. മണ്ണിനെ അറിഞ്ഞാൽ മണ്ണ് കൊണ്ട് ഉണ്ടാക്കിട്ടുള്ള കുടം ചട്ടി കലം തുടങ്ങിയ സർവ്വതിനെക്കുറിച്ച് അറിവ് ഉണ്ടാവുന്നതുപോലെ അനേകകോടി ബ്രഹ്മാണ്ഡങ്ങളായി പരിണമിച്ചിരിക്കുന്ന സാക്ഷാൽ പ്രാണൻ അഥവാ ബ്രഹ്മത്തെ അഥവാ ഓംകാരത്തെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായിട്ട് ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ ബാക്കി വരില്ല എന്നതാണ് അദ്വൈത സിദ്ധാന്തം. ലോകത്തെ ശരിയായി അറിയാൻ ഋഷിശ്വരൻ മാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തമല്ലാതെ മറ്റെന്താണ് വഴി!. കർമ്മം ഭക്തി ജ്ഞാനം യോഗം തുടങ്ങിയ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയോ എല്ലാത്തിലൂടെയും അദ്വൈത അനുഭൂതി നേടുക. ബാക്കിയുള്ള സർവ്വ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രന്ഥങ