വേദഗ്രാം

അന്നദാനം മഹാദാനം. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യുക എന്നത് മഹത്തായ കാര്യം തന്നെ സംശയമില്ല. എന്നാൽ ഒരാൾക്ക് ഒരു ജോലി ദാനം ചെയ്യാൻ കഴിഞ്ഞാൽ അത് അയാൾക്ക് ജീവിതകാലം മുഴുവൻ അന്നം നല്കുമെന്നതിനാൽ അന്നദാനത്തേക്കാൾ ആയിരമിരിട്ടി മഹത്തായതു തന്നെ. അതുപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകാൻ ഒരു സംരംഭകന് കഴിയുമെന്നാത്തതിനാൽ സംരംഭകരെ സൃഷ്ടിക്കുകയെന്നത് അന്നദാനത്തേക്കാൾ ദാനത്തേക്കാൾ ലക്ഷമിരട്ടി മഹത്തരം തന്നെ. നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ആണ് എപ്പോഴും ബില്യൺ ഡോളർ സംരംഭകങ്ങളായി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വേദഗ്രാമത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം പാവപ്പെട്ടവർക്ക് പണം പിരിച്ചു എടുത്തു സഹായിക്കൽ അല്ല മറിച്ച് അതി നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത് അതിലൂടെ സംരംഭകരെ സൃഷ്ടിച്ച് കൊണ്ട് മാനവ സേവ ചെയ്യുക എന്നതാണ്. വേദഗ്രാം ഇതിനായി ഒരു ഗവേഷണ കേന്ദ്രവും ഒപ്പം തന്നെ കണ്ടുപിടുത്തങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിനായി വേണ്ട മൂലധനം busparrot കമ്പനിയുടെ CSR fund ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നോവേഷനിൽ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ ഇന്നോവേഷനുകളെ വലിയ സംരംഭങ്ങൾ ആക്കി മാറ്റാനുള്ള എല്ലാ വിധ സഹായ സഹകരണങ്ങളും വേദഗ്രാമം ഭൗതിക ഗവേഷണകേന്ദ്രവും, വേദഗ്രാമം ബിസിനസ് ഇൻക്യൂബേറ്ററും ചെയ്തു കൊടുക്കും.

The gift of food is the great gift. Giving someone an early meal is undoubtedly a great thing. But if one is able to donate a job, it is a thousand times greater than alms giving because it will provide him with food for the rest of his life. Similarly, creating entrepreneurs is lakhs of times greater than giving food, as one entrepreneur can employ hundreds of people. Innovative inventions and ideas have always turned into billion dollar entrepreneurs. Therefore, the first and foremost goal of Vedagram is not to collect money and help the poor, but to serve humanity by researching and developing very innovative inventions and ideas through creating entrepreneurs. Vedagram is a research center for this as well as a start-up incubator to turn innovations into ventures. The required capital for this purpose can be utilized by busparrot company's CSR fund. Vedhagram Physical Research Center and Vedhagram Business Incubator will provide all kinds of support and collaborations to identify talent capable of innovation and turn their innovations into big enterprises.

Comments

Popular posts from this blog

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

ജാതിദുരന്തം എന്ന ഭാരതത്തിന്റെ കാൻസർ

ജാതിമുക്തശ്രേഷ്ഠഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം