ഇ-ഗുരുകുൽ
പ്രശ്നം
ആധുനിക സ്കൂളുകൾക്കും കോളേജുകൾക്കുമെല്ലാം ബുദ്ധിയുള്ള ഒരു മൃഗത്തെ സൃഷ്ടിക്കാൻ മാത്രമേ കഴിയുന്നുള്ളു. മനുഷ്യനെ സൃഷ്ടിക്കാനാവുന്നില്ല. യാതൊരു മൂല്യവുമില്ലാതെയാണ് ഇന്ന് കുട്ടികൾ വളരുന്നത്. മൂല്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഗുരുവോ, ആചാര്യനോ ഒന്നുമില്ല. നിങ്ങൾ എന്തുകൊണ്ട് കളവു നടത്തരുത്, ലഹരി ഉപയോഗിക്കരുത്, കുറ്റകൃത്യങ്ങൾ ചെയ്യരുത്, അതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ എന്തൊക്കെ ആയിരിക്കും, എന്തിനു മുതിർന്നവരെ ബഹുമാനിക്കണം. ഇതൊന്നും പറഞ്ഞു കൊടുക്കാനാരുമില്ലാതെ പോകുന്നു. പ്രത്യാഘാതങ്ങളോ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നു, മയക്കുമരുന്ന്, മദ്യം ഇതിനൊക്കെ അടിമപ്പെട്ടു മനോരോഗികളാകുന്നു, ആത്മഹത്യ വർധിക്കുന്നു, ധർമ്മമെന്തെന്നറിയാതെ ജീവിതം ലക്‌ഷ്യം തെറ്റി അവതാളത്തിലാകുന്നു. സ്കൂളുകളും കോളേജുകളുമൊക്കെ ഉണ്ടെങ്കിലും ഇന്നത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങളിൽ അവയ്ക്കൊക്കെ കേവലം ഭൗതികമായ കുറച്ച് അറിവുകൾ മാത്രം പഠിപ്പിക്കുന്ന ഇടങ്ങളയിരിക്കുന്നു.
പരിഹാരം
ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമൊക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള കളങ്കമില്ലാത്ത പഴയ ആ വേദാന്തത്തിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുവാനാവുകയുള്ളു.
"വേദാന്തം/ഉപനിഷത്തുകൾ ഒരു പ്രത്യേക വിഭാഗത്തിലോ മതത്തിലോ പെട്ടതല്ല. അവ എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. ഇവയാണ് മനുഷ്യചിന്തയുടെ ഏറ്റവും വലിയ നിധികൾ" ("The Upanishads are not meant for the learned few, but for all. They are the heritage of the whole world. The time has come when their knowledge should be given to everyone"). നമുക്ക് ഉപനിഷത്തുകളിലേക്ക് മടങ്ങാം. നമുക്ക് ഈ അറിവ് ലോകത്തിന് പഠിപ്പിക്കാം. നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഈ ദിവ്യജ്ഞാനം കൊണ്ട് നിറച്ച് എല്ലാ ആളുകൾക്കും ഇടയിൽ പ്രചരിപ്പിക്കാം" ("Let us go back to the Upanishads. Let us teach this knowledge to the world. Let us fill our hearts with this divine knowledge and spread it among all the people") - സ്വാമി വിവേകാനന്ദ.
"വേദാന്തം/ഇശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണം" ("Bring god devotion at all homes and hearts") - ശ്രീനാരായണഗുരു.
ഭാരതീയ വേദാന്ത ജ്ഞാനം എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന വിവേകാനന്ദ സ്വാമികളുടെയും നാരായണഗുരുവിന്റെയുമെല്ലാം സങ്കല്പം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭകുറിച്ചിട്ടുള്ള സ്റ്റാർട്ടപ്പ് സംരംഭം ആണ് ഇഗുരുകുൽ. ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള വേദവാണി ഉപകരണം വീടുകളിൽ സന്ധ്യാനാമം ചൊല്ലാനും, ആചാര്യവചനങ്ങൾ തൽസമയം വീടുകളിലെത്തിക്കാനും, കൂടാതെ ദീപം തെളിയിക്കാനും, ധൂപം പുകക്കാനുമുള്ള ഉപകരണമാണ്. വേദവാണി മൊബൈൽ ആപ്പും ലഭ്യമാണ്. അതുപോലെ അമ്പലങ്ങൾക്കായി വിജ്ഞാന വ്യാപന ഇഗുരുകുൽ ആപ്പും ഇ-ഗുരുകുൽ ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വേദാന്തി AI എന്ന ജനറിക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിക്കുന്നു. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തെ അദ്വൈത വേദാന്തത്തെ ആധാരമാക്കി ആണ് ട്രെയിൻ ചെയ്യുന്നത്. വേദങ്ങളും, ഉപനിഷത്തുക്കളും, ഷഡ്ദർശനങ്ങളും കൂടാതെ പുരാണങ്ങളും, ഇതിഹാസങ്ങളും, ശ്രുതികളുമെല്ലാം കോർത്തിണക്കി ഭാരതീയ അറിവ് സംവിധാനങ്ങളെ മുഴുവൻ ഇതിൽ ഉൾക്കൊള്ളിക്കും.
ANNEXURE



Comments
Post a Comment