അദ്വൈത അനുഭൂതി
കേവലം ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ വർഷങ്ങളോളം പഠിക്കാൻ ഉണ്ടെന്നിരിക്കെ സ്ഥൂല ശാസ്ത്രത്തിലൂടെയുള്ള അറിവ് എപ്പോഴും അപൂർണ്ണമായി തന്നെ ഇരിക്കും. നാഴിയെടുത്ത് കടലിന അളക്കാൻ ശ്രമിക്കുന്നതുപോലെ പരിഹാസ്യമാണ് സ്ഥൂല ശാസ്ത്രങ്ങളിലൂടെ പ്രപഞ്ചത്തെ അറിയാൻ ശ്രമിക്കുന്നത്. ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി പ്രപഞ്ചത്തിൽ മറ്റൊന്നും തന്നെ ബാക്കി വരില്ലയോ ആ അറിവ് ഏത് അതാണ് അദ്വൈത വേദാന്തത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്ഷ്യം. മണ്ണിനെ അറിഞ്ഞാൽ മണ്ണ് കൊണ്ട് ഉണ്ടാക്കിട്ടുള്ള കുടം ചട്ടി കലം തുടങ്ങിയ സർവ്വതിനെക്കുറിച്ച് അറിവ് ഉണ്ടാവുന്നതുപോലെ അനേകകോടി ബ്രഹ്മാണ്ഡങ്ങളായി പരിണമിച്ചിരിക്കുന്ന സാക്ഷാൽ പ്രാണൻ അഥവാ ബ്രഹ്മത്തെ അഥവാ ഓംകാരത്തെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായിട്ട് ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ ബാക്കി വരില്ല എന്നതാണ് അദ്വൈത സിദ്ധാന്തം. ലോകത്തെ ശരിയായി അറിയാൻ ഋഷിശ്വരൻ മാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തമല്ലാതെ മറ്റെന്താണ് വഴി!. കർമ്മം ഭക്തി ജ്ഞാനം യോഗം തുടങ്ങിയ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയോ എല്ലാത്തിലൂടെയും അദ്വൈത അനുഭൂതി നേടുക. ബാക്കിയുള്ള സർവ്വ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രന്ഥങ്ങളും എല്ലാം കേവലം ഉപാധികൾ മാത്രം
Comments
Post a Comment