വേദഗ്രാമങ്ങൾ
എന്താണ് വേദഗ്രാമം
ഓരോ ജീവനിലും ഈശ്വരൻ അന്തർലീനമായിരിക്കുന്നു. അന്തർലീനമായിരിക്കുന്ന ആ ഈശ്വരനെ അറിയുക പുറത്ത് കൊണ്ടുവരികയാണ് ലക്‌ഷ്യം. അത് കർമ്മ-ഭക്തി-ജ്ഞാന-യോഗ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയുമോ എല്ലാത്തിലൂടെയുമോ ചെയ്യുക സ്വതന്ത്രരാവുക. ഇതാകുന്നു വേദാന്ത സാരം.
ഇത് സാധ്യമാവണമെങ്കിൽ നമ്മൾ ആയിരം വര്ഷം പുറകോട്ടു പോകണം. അതിനു പറ്റിയ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടണം. അതിനുള്ള ഒരു ലബോറട്ടറി ആണ് വേദഗ്രാമം. വേദാന്തം അനുഭവവേദ്യമാക്കാൻ, പരീക്ഷണങ്ങൾ നടത്താൻ, പര്യവേഷണത്തിനു, അഭ്യസിക്കാൻ, അഭിവൃദ്ധിപ്പെടുത്താൻ, പ്രചരിക്കാൻ ഒക്കെ ഒരിടം വേദഗ്രാമം.
വേണ്ട ധനം കണ്ടെത്താനും, തൊഴിൽ സൃഷ്ടിക്കാനും സ്റ്റാർട്ടപ്പ് കമ്പനികൾ നടത്തണം
ഭക്ഷണത്തിന് വേണ്ടത് ഇവിടെത്തന്നെ കൃഷി ചെയ്ത് ഉണ്ടാക്കണം
ഹഠയോഗം ദിനചര്യ ആക്കുന്നതിലൂടെ ആശുപത്രികളിൽ പോകേണ്ട സാഹചര്യം ഇല്ലാതാക്കണം
വേദവിദ്യാലയം ഉണ്ടായിരിക്കണം
"യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത:
അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം "
എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായി ഭാരതം മാറിയപ്പോഴെല്ലാം ഓരോ മഹാത്മാക്കളുടെ രൂപത്തിൽ അദ്വൈതവേദാന്തത്തെ വീണ്ടും പുനഃപ്രതിഷ്ഠിക്കാൻ ഭൂമിയിൽ കൃഷ്ണനായും, ശങ്കരനായും, വിവേകാനന്ദനായുമൊക്കെ അവതരിച്ചിട്ടുണ്ട്. വിദേശ മൂഢമതങ്ങളുടെ അതിപ്രസരത്താലും, ജാതി ദുരന്തത്താലും, ഭാരതീയരുടെ തന്നെ അവഗണനയാലും, ആധുനികതയുടെ അതിപ്രസരത്താലുംമൊക്കെ ഇന്ന് അദ്വൈതവേദാന്തം ഇവിടെ ശുഷ്കിച്ച് പോയിരിക്കുന്നു. അദ്വൈതവേദാന്തം പരിശീലിക്കാനും, പ്രോത്സാഹിപ്പിക്കാനും, പ്രചരിപ്പിക്കാനും, പര്യവേക്ഷണം ചെയ്യാനും, പരീക്ഷണം നടത്താനും, അനുഭവവേദ്യമാക്കാനും, ഒക്കെയായുള്ള അദ്വൈതവേദാന്തത്തിന്റെ ഒരു ആവാസ വ്യവസ്ഥ - വേദഗ്രാമങ്ങൾ നമ്മൾ സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ് ഇക്കാലഘട്ടത്തിൽ. അദ്വൈതവേദാന്തത്തിന്റെ ഇനിയുമൊരു പുനരുദ്ധാരണത്തിനായി പുതിയൊരവതാരത്തിനായി നമുക്ക് കാത്തിരിക്കാം.
വേദാന്തത്തിൽ നിന്നും വ്യതിചലിച്ചതാണ് ഭാരതീയർക്ക് ഉണ്ടായിട്ടുള്ള എല്ലാ പരാജയങ്ങൾക്കും കാരണം. ശ്രുതികൾ അഥവാ ദർശനങ്ങൾ മാത്രം ആണ് പ്രമാണങ്ങൾ. അത് വിട്ടു കണ്ട സ്‌മൃതികളും, പുരാണങ്ങളും, ഇതിഹാസങ്ങളും ഒക്കെ അങ്ങ് പ്രമാണമായി തെറ്റിദ്ധരിച്ച് കക്ഷത്തു വച്ച് നടന്നപ്പോൾ യുക്തന്മാർക്കും, വിദേശ മൂഢ മതക്കാർക്കുമെല്ലാം നമ്മൾ തന്നെ ആയുധം കൊടുത്തതുപോലെ ആയി. വടികൊടുത്ത് അടിവാങ്ങി എന്ന് ചുരുക്കം. വേദാന്തത്തിലൊരിടത്തും പ്രമാണമില്ലാത്ത ജാതിയെന്ന ദുരന്തം കക്ഷത്തു വച്ച് നടന്നതോടെ അനൈക്യം കൊടികുത്തി വാണു. ഫലമോ കണ്ട അറബികളും യൂറോപ്യന്മാരും ഒക്കെ ഇവിടെ നിരങ്ങിയിട്ടു പോയി. ആയിരം വര്ഷങ്ങളുടെ അടിമത്വം വിലക്ക് വാങ്ങിയെന്നു പറയാം. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ -വിദേശ ബിജങ്ങൾ (മാർക്സിസ്റ്റു-മുല്ലാ-മിഷനറി) ഇവിടെയുണ്ടാക്കുന്ന കോലാഹലങ്ങൾ ചെറുതല്ലല്ലോ. സ്മൃതികൾ എന്നാൽ പേരിൽ തന്നെ ഉണ്ട് ഓരോ കാലഘട്ടത്തിലെ ഓര്മകളെന്നെ ഇതിനർഥമുള്ളൂ അർത്ഥമുള്ളൂ പ്രാധാന്യവുമുള്ളൂ. പുരാണങ്ങൾ ആകട്ടെ സാധാരണക്കാരായ ആളുകൾക്ക് ഗഹനമായ ആധ്യാത്മിക ദർശനങ്ങൾ ഉപദേശിക്കാനായി ഋഷിമാരുപദേശിച്ച വിചിത്ര കഥകൾ മാത്രമാണ്. അല്ലാതെ ചരിത്രമല്ല. ഇതിഹാസങ്ങളിൽ കുറെയൊക്കെ ചരിത്രമുണ്ട്. പുരാണങ്ങളും, സ്മ്രിതികളും, ശ്രുതികളും, ചരിത്രവുമൊക്കെ അടങ്ങുന്ന അവിയൽ പരുവത്തിലുള്ള ഒന്നാണ് ഇതിഹാസങ്ങൾ. ശ്രുതികൾ അഥവാ ദർശനങ്ങൾ അഥവാ ശാസ്ത്രങ്ങൾ മാത്രം ആണ് ഋഷിമാരുടെ കണ്ടുപിടുത്തങ്ങൾ. അവയെല്ലാം ആധുനിക ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളെ പോലെ തന്നെയുള്ള ദേശ കാല വ്യക്തി അതീതമായ പ്രപഞ്ച സത്യങ്ങൾ തന്നെ ആണ്. കൂടുതലും സൂക്ഷ്മ ദർശനങ്ങൾ - പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് നേരിട്ട് അനുഭവവേദ്യമല്ലാത്തവ - അനുമാനത്തിലൂടെയും അനുഭവത്തിലൂടെയും ദർശിക്കാവുന്നവ ആണെന്ന് മാത്രം. സ്ഥൂല ശാസ്ത്രവും കാണാം ഉദാ ആയുർവേദം-വൈദ്യശാസ്ത്രം, മെറ്റലർജി, ജ്യോതിശാസ്ത്രം, രസതന്ത്രം തുടങ്ങിയവ. രാമനും കൃഷ്ണനുമെല്ലാം അഭ്യസിച്ചത് വേദാന്തം ആയിരുന്നു. അവരെല്ലാം വേദാന്തികൾ ആയിരുന്നു. അല്ലാതെ വല്ലവരുടെയും അഭിപ്രായങ്ങളോ, വ്യക്തിചരിത്രങ്ങളോ ഒന്നുമല്ല അവരഭ്യസിച്ചത്. വേദാന്തത്തിലെവിടെയും പ്രമാണമില്ലാത്ത വലിഞ്ഞുകേറി വന്ന കുറെ സാധനങ്ങൾ ആണ് ജാതിയും, മതവും, വിശ്വാസവും, വിശ്വാസിയും, ഇന്ത്യയെന്ന പേരും, ഹിന്ദുവെന്ന നാമം തന്നെയും. ഇന്ത്യയെന്ന അടിമപ്പെരു ഉപേക്ഷിച്ചത് ഉത്തമം. ഇവയെല്ലാം വേദാന്തത്തിനും ഭാരതത്തിനും പുറത്തു. വിശ്വാസിയല്ല വേദാന്തികൾ ആവുക അഥവാ ഭാരതീയ ശാസ്ത്രജ്ഞർ ആവുക. ശാസ്ത്രം മാത്രമേ സത്യവും, ശാശ്വതവുമായുള്ളു. ബാക്കിയെല്ലാം രണ്ടാംതരം മാത്രം. ശാസ്ത്രത്തിലേക്കെത്തിക്കാനുള്ള കേവലം ഉപാധികൾ മാത്രം. ലോകജ്ഞാനത്തിനു ഋഷിമാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി വേദാന്തം മാത്രം. അത് പരിശീലിക്കുന്ന എക്കോസിസ്റ്റങ്ങൾ അഥവാ വേദഗ്രാമങ്ങൾ ആവണം നമ്മുടെ ഓരോ ഗ്രാമങ്ങളും. അമ്പലങ്ങൾ അതിനുള്ള ഉപാധികളായി മാറണം, അല്ലാതെ ദൈവങ്ങളെ സല്യൂട്ട് അടിക്കാനുള്ള, കൈക്കൂലി കൊടുക്കാനുള്ള സ്ഥലമാവരുത്.
Comments
Post a Comment