ജാതിമുക്തശ്രേഷ്ഠഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം
ജാതിക്കു വേദാന്തത്തിലെവിടെയും യാതൊരുവിധ പ്രാമാണ്യവുമില്ല. ഇടയ്ക്കെപ്പോഴോ എവിടുന്നോ വലിഞ്ഞുകേറിവന്ന ഭാരതത്തിലെ കോവിഡിനെക്കാൾ മാരകമായ മാരണം ആണ് ജാതി. ഭാരതത്തിന്റെ പരാചയങ്ങൾക്കെല്ലാം കാരണം ഈ ജാതി വ്യവസ്ഥ തന്നെ എന്നതിൽ സംശയമൊന്നുമില്ല. വർണവും ജാതിയും ഒന്നാണെന്ന തെറ്റിധാരണ ചിലർക്കെല്ലാമുണ്ട്. ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമവിഭാഗശ്ച എന്നാണു ഗീത ദർശനം. ഗുണകർമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് വർണ്ണം സൃഷ്ടിച്ചിരിക്കുന്നത് എന്ന്. വർണ്ണം എല്ലാ ജിവികൾക്കും ഉള്ളതുതന്നെ. ഗുണം (തമസ്സ് - രജസ്സ് - സത്വം), കർമം എന്നിവ ആണ് വർണത്തിനടിസ്ഥാനം. ഒരിക്കലും ജന്മം അല്ല. ഭാരതീയ അറിവ് സംവിധാനങ്ങളുടെ അടിസ്ഥാനദർശനങ്ങളിൽ മിക്കവാറും തന്നെ ഉണ്ടായിരിക്കുന്നത് ബ്രാഹ്മണനായി ജനിച്ചവരില്നിന്നല്ല, മറിച്ച് താഴ്ന്ന വര്ണത്തില് ജനിച്ചവരിൽ നിന്നാണ്. ഉദാ വേദങ്ങൾ, മഹാഭാരതം ഒക്കെ മുക്കുവ പുത്രനായ വ്യാസവിരചിതമാണല്ലോ. രാമായണം ആകട്ടെ കാട്ടാളനായ വാത്മീകി വിരചിതം. ഗീതയാകട്ടെ പശുക്കളെ മേച്ചു നടക്കുന്ന കൃഷ്ണൻ ഉപദേശിച്ചത്. ഋഷിമാരുടെയെല്ലാം ഋഷിയായ ദേവര്ഷി നാരദൻ ആകട്ടെ വേശ്യാപുത്രനാണല്ലോ. വിവേകാനന്ദ സ്വാമികളെപോലുള്ള ലോകത്തെ മാറ്റിമറിച്ച മഹാത...