ജാതിവിപത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മനീഷാപഞ്ചകത്തിലൂടെ ശങ്കരാചാര്യർ:

 ജാതിവിപത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മനീഷാപഞ്ചകത്തിലൂടെ  ശങ്കരാചാര്യർ:


ഭാരതത്തിൽ ജാതിവിപത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മനീഷാപഞ്ചകത്തിലൂടെ  ശങ്കരാചാര്യർ ആണ്. എതിരെ നായകളുമായി വരുന്ന കാട്ടാളനെ വഴിമാറി പോകാൻ ആവശ്യപ്പെട്ടപ്പോൾ ശങ്കരനോട്  ജീവനില്ലാത്ത ദേഹമെങ്ങനെ മാറിപ്പോകും, ഇനി അതിനെ ചലിപ്പിക്കുന്ന ആത്മാവ് ആണോ വഴിമാറേണ്ടത് എന്ന് ചോദിച്ച കാട്ടാളനോട് മനീഷ പഞ്ചകം ചൊല്ലി ആണ് ശങ്കരൻ പ്രതികരിച്ചത്. ആത്മജ്ഞാനമുള്ള ആൾ ആരായാലും അയാൾ ഗുരു അല്ലെങ്കിൽ ഈശ്വരന് തുല്യൻ ആണ് എന്നാണു മനീഷ പഞ്ചകം സമർത്ഥിക്കുന്നത്. അതായത് ജന്മം അല്ല ഗുണ കർമ്മ ങ്ങൾ ആണ് ഒരുവന്റെ വർണ്ണം നിശ്ചയിക്കുന്നത് എന്ന്. വർണ്ണം ഉള്ളതുതന്നെ. അതിനു ജാതിയുമായി യാതൊരു ബന്ധവുമില്ല. സത്വ -രജസ് -തമോ  ഗുണവും  കർമ്മങ്ങളും  ആണ് വർണ്ണം നിശ്ചയിക്കുന്നത്. ഒരിക്കലും ജന്മമല്ല.  (NB: ഇവിടെ ചില അന്തംകമ്മി ഉണ്ണാക്കന്മാർ ശങ്കരനാണ് ജാതി കൊണ്ടുവന്നത് എന്നൊക്കെ കിടന്നു തള്ളി മറിക്കുന്നത് കണ്ടു, അവർക്കുള്ള മറുപടി. മനീഷാപഞ്ചകം മനസിലാക്കിയവർക്കറിയാം അതിലെന്താണ് ഉദ്ദേശിക്കുന്നതെന്ന്)

Comments

Popular posts from this blog

Skilled Machines or True Men? Gurukul vs. Modern Education and the scope of Hybrid Gurukul Education System

PUBLIC INTEREST LITIGATION

Discover Vedavaani