ജീവകാരുണ്യപ്രവർത്തനം
മറ്റാരുടെയെങ്കിലും കൈയിലുള്ള ധനം വാങ്ങി പാവങ്ങൾക്ക് കൊടുക്കുന്നതല്ല ജീവകാരുണ്യപ്രവർത്തനം അത് ജീവകാരുണ്യദല്ലാൾവൃത്തി ആണ്. സ്വന്തം സമ്പാദ്യം പാവങ്ങൾക്ക് കൊടുക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യപ്രവർത്തനം.
അന്നദാനം മഹാദാനം. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യുക എന്നത് മഹത്തായ കാര്യം തന്നെ സംശയമില്ല. എന്നാൽ ഒരാൾക്ക് ഒരു ജോലി ദാനം ചെയ്യാൻ കഴിഞ്ഞാൽ അത് അയാൾക്ക് ജീവിതകാലം മുഴുവൻ അന്നം നല്കുമെന്നതിനാൽ അന്നദാനത്തേക്കാൾ ആയിരമിരിട്ടി മഹത്തായതു തന്നെ. അതുപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകാൻ ഒരു സംരംഭകന് കഴിയുമെന്നാത്തതിനാൽ സംരംഭകരെ സൃഷ്ടിക്കുകയെന്നത് അന്നദാനത്തേക്കാൾ ദാനത്തേക്കാൾ ലക്ഷമിരട്ടി മഹത്തരം തന്നെ. നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ആണ് എപ്പോഴും ബില്യൺ ഡോളർ സംരംഭകങ്ങളായി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വേദഗ്രാമത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം പാവപ്പെട്ടവർക്ക് പണം പിരിച്ചു എടുത്തു സഹായിക്കൽ അല്ല മറിച്ച് അതി നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത് അതിലൂടെ സംരംഭകരെ സൃഷ്ടിച്ച് കൊണ്ട് മാനവ സേവ ചെയ്യുക എന്നതാണ്. വേദഗ്രാം ഇതിനായി ഒരു ഗവേഷണ കേന്ദ്രവും ഒപ്പം തന്നെ കണ്ടുപിടുത്തങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിനായി വേണ്ട മൂലധനം busparrot കമ്പനിയുടെ CSR fund ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നോവേഷനിൽ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ ഇന്നോവേഷനുകളെ വലിയ സംരംഭങ്ങൾ ആക്കി മാറ്റാനുള്ള എല്ലാ വിധ സഹായ സഹകരണങ്ങളും വേദഗ്രാമം ഭൗതിക ഗവേഷണകേന്ദ്രവും, വേദഗ്രാമം ബിസിനസ് ഇൻക്യൂബേറ്ററും ചെയ്തു കൊടുക്കും.
Comments
Post a Comment