ഭാരതീയ ശാസ്ത്രവും മതങ്ങളും
ഭാരതീയ ശാസ്ത്രവും മതങ്ങളും
- എന്താണ് ഭാരതീയ ശാസ്ത്രം
ഭാരതം എന്ന വാക്കിന് അർഥം തന്നെ ഭാസ്സിൽ രമിക്കുന്നത് അഥവാ അറിവിൽ രമിക്കുന്നത് എന്നാണു. ലക്ഷക്കണക്കിന് ഋഷീശ്വരന്മാരുടെ പതിനായിരക്കണക്കിന് വർഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയും എല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വിജ്ഞാനങ്ങളുടെ ആകെത്തുകയാണ് ഭാരതീയ ശാസ്ത്രം (Indian Knowledge System). ആധുനിക ശാസ്ത്രം ലക്ഷക്കണക്കിന് ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതുപോലെ തന്നെ ആണ് ഭാരതീയ ശാസ്ത്രവും. പക്ഷെ അത് ആദ്ധ്യാത്മിക ദർശനങ്ങളിൽ അധിഷ്ഠിതമാണെന്നു ആണെന്ന് മാത്രം. പുതിയ ധാരാളം ഋഷിമാരുടെ ദര്ശനങ്ങളിലൂടെ ഇത് നിരന്തരം പരിഷ്കരിക്കപ്പെടുകയും പോഷിപ്പിക്കപ്പെടുകയും കൂടി ചെയ്തു കൊണ്ടിരിക്കപ്പെടുന്ന ഒന്ന് കൂടി ആണ്. ഉദാഹരണത്തിന് വിവേകാനന്ദ സ്വാമികളുടെ ദർശനങ്ങൾ ഭാരതീയ ശാസ്ത്രത്തെ ആധുനിക ചിന്താഗതികൾക്ക് അനുരൂപമായ പാകപ്പെടുത്തി എടുക്കുന്നതിൽ ഗംഭീര പുരോഗതി ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഭാരതീയ ശാസ്ത്രത്തിന്റെ വലിയ മുതൽകൂട്ടുകൾ ആയി മാറി. അതിനു മുൻപ്പ് ശങ്കരാചാര്യരുടെ ദർശനങ്ങൾ ഭാരതീയ ശാസ്ത്രത്തെ വൻതോതിൽ ആണ് പുഷ്ടിപ്പെടുത്തിട്ടിയിട്ടുള്ളത്. അതുപോലെ ബുദ്ധനും മഹാവീരൻ തുടങ്ങി കൃഷ്ണനും, രാമനും, മറ്റു ഋഷീശ്വരന്മാരും ഒക്കെ ഭാരതീയ ശാസ്ത്രത്തിനു നൽകിയിട്ടുള്ള സംഭാവനകൾ ഓരോന്നും ഒന്നിനൊന്നു ഗംഭീരവും മാനവരാശിക്ക് ലഭിച്ച മഹത് സംഭാവനകളും ആണ്. എപ്പോഴെല്ലാം ഭാരതത്തിൽ അധർമ്മം തലപൊക്കുന്നുവോ, ധർമ്മം ക്ഷയിക്കുന്നുവോ അപ്പോഴെല്ലാം കാലാകാലം ഓരോ ഋഷിമാർ അവതരിച്ചു അധർമ്മത്തെ നശിപ്പിക്കുകയും ധർമത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും എത്രയോ ഋഷിമാർ ഇവിടെ ഉണ്ടാവുകയും ചെയ്യും. കാമ ശാസ്ത്രം മുതൽ അദ്വൈത വേദാന്തം വരെ ഉൾകൊള്ളുന്ന ഭാരതീയ ശാസ്ത്രം അതുകൊണ്ടുതന്നെ ചിരപുരാതനമെന്നതുപോലെ തന്നെ അതി നൂതനവുമാണ്. ഒരു മത ഗ്രന്ഥത്തിന് പകരം ഒരു ഗ്രന്ഥശാല തന്നെ ഉണ്ട് ഭാരതീയ ശാസ്ത്രത്തിനു. അതുകൊണ്ടു തന്നെ ഭാരതീയ ശാസ്ത്രത്തെ മതമെന്ന് വിളിക്കുന്നത് തന്നെ വലിയ അസംബന്ധം ആണ്, ഒപ്പം അപമാനകരവും. ഭാരതീയ ശാസ്ത്രമെന്നോ വേദാന്തമെന്നോ വിളിക്കുന്നതാണുത്തമം.
- എന്താണ് മതം
ആറ് ദിവസം കൊണ്ട് ഒരു ദൈവം ഈ പ്രപഞ്ചം മുഴുവനും അങ്ങോട്ടു അയ്യായിരം വര്ഷം മുൻപ്പ് ശൂന്യതയിൽ നിന്നും ഉരുട്ടി കുഴച്ച് ഉണ്ടാക്കി, പിന്നെ കുറച്ച് കളിമണ്ണ് എടുത്ത് കുഴച്ച് മനുഷ്യനെയും അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് സ്ത്രീയെയും ഉണ്ടാക്കി. എന്നിട്ട് പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലക്കിരുന്നു ഇവരൊക്കെ എന്തൊക്കെയാ ചെയ്യുന്നതെന്ന് വീക്ഷിച്ച് കണക്കുമെടുത്ത് സ്വർഗ്ഗവും നരഗവുമൊക്കെ കൊടുത്ത് അങ്ങ് റിമോട്ട് കണ്ട്രോൾ ചെയ്യുന്നു. ഇതാണ് വിദേശ മതങ്ങളുടെ ഒക്കെ പൊതുവെയുള്ള സാരം. പ്രപഞ്ചത്തിലെ മുഴുവൻ ജ്ഞാനവും കേവലം തങ്ങളുടെ കൈയിലിരിക്കുന്ന ഒരേയൊരു മത ഗ്രന്ഥത്തിൽ അധിഷ്ഠിതമാണെന്നു ശഠിച്ചു നടക്കുന്ന ഈ വിദേശ മൂഢ മതങ്ങളുടെ മുഖ മുദ്ര എന്നത് തന്നെ അവരുടെ ഗ്രന്ഥത്തോടും അതിന്റെ പ്രവാചകനോടും ഉള്ള കേവലം കൂറും വിശ്വാസവുമാണ്. അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കണ്ണുമടച്ച് അങ്ങ് വിശ്വസിച്ചോളണം, ചോദ്യമൊന്നുമില്ല അത്ര തന്നെ. അതിലൊരക്ഷരം പുതിയതായി ചേർക്കാനോ, അതിൽ ഉള്ളത് കളയാനോ കഴിയുകയുമില്ല.
- ഭാരതീയ ശാസ്ത്രവും മതങ്ങളും
ഭാരതീയ ശാസ്ത്രവും വിദേശ മതങ്ങളും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട് എന്നതിനാൽ ഇവ തമ്മിലൊരു താരതമ്യം തന്നെ പരിഹാസ്യമാണ്. എങ്കിലുമൊന്നു നോക്കാം.
1. മതങ്ങൾ കേവലം വ്യക്തി ചരിത്രങ്ങൾ മാത്രം ഭാരതീയ ശാസ്ത്രം അപൗരുഷേയങ്ങളും
മതങ്ങളുടെ ഒന്നാമത്തെ പ്രത്യേകത, വ്യക്തി ചരിത്രം ആണെന്നതാണ്. ഉദാഹരണത്തിന് ക്രിസ്തുമതമെടുക്കുക, അത് പൂർണ്ണമായും കേവലം ക്രിസ്തു എന്ന ഒരു വ്യക്തിയെ മാത്രം ചുറ്റിപറ്റി ഉള്ളത് ആണ്. അതുപോലെ മുഹമ്മദീയ മതം ആകട്ടെ കേവലം മുഹമ്മദിനെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ബുദ്ധ ജൈന മതങ്ങളും. ആ വ്യക്തി ഏതെങ്കിലും കാലത്തു അനഭിമതനാവുകയാണെങ്കിൽ അവിടെ തീരും ആ മതം.
ഭാരതീയ ശാസ്ത്രം ആകട്ടെ അപൗരുഷേയങ്ങൾ ആണ്. വ്യക്തികൾക്ക് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല മറിച്ച് പ്രപഞ്ചത്തോളം തന്നെ പഴക്കമുള്ള അനശ്വരങ്ങളായ ദര്ശനങ്ങൾക്കും, പ്രമാണങ്ങൾക്കുമാണ് പ്രസക്തി. അതുകൊണ്ടുതന്നെ കൃഷ്ണനും രാമനും, ശങ്കരനുമൊക്കെ ഉപരി അവർ പഠിച്ച് മുന്നോട്ടുവയ്ക്കുന്ന അദ്വൈത, വേദാന്ത, യോഗ ദർശനങ്ങൾക്കാണിവിടെ വ്യക്തികളേക്കാൾ ഏറെ പ്രസക്തി.
അതുപോലെ കേവലമൊരു പ്രവാചകനിലൊതുങ്ങുന്നതല്ല ഭാരതീയശാസ്ത്രം മറിച്ച് ഒട്ടേറെ ദാര്ശനികന്മാർ ഇതുവരെ ഉണ്ടായിട്ടുണ്ട് ഇപ്പോഴുമുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും കാലാകാലം ഗീതയിൽ പറയുന്നതുപോലെ. അതുകൊണ്ടുതന്നെ ഭാരതീയ ശാസ്ത്രം യുക്തിയുക്തവും, അനശ്വരവും, അപൗരുഷേയവും ആണ്.
2. ഒരു ഗ്രന്ഥത്തിന് പകരം ഒരു ഗ്രന്ഥ ശാല
ഒരു ഗ്രന്ഥത്തിന് പകരം ഒരു ഗ്രന്ഥ ശാല തന്നെ ഉണ്ട് ഭാരതീയ ശാസ്ത്രത്തിനു. മതങ്ങൾ പ്രപഞ്ചത്തിലെ മുഴുവൻ ജ്ഞാനവും കേവലം തങ്ങളുടെ കൈയിലിരിക്കുന്ന ഒരേയൊരു മത ഗ്രന്ഥത്തിൽ അധിഷ്ഠിതമാണെന്നു ശഠിച്ചു നടക്കുബോൾ ഭാരതീയ ശാസ്ത്രം ലക്ഷക്കണക്കിന് പുസ്തകങ്ങളിൽ ഗംഭീരമായി പരന്ന് പന്തലിച്ച് കിടക്കുന്നു.
മതവാദികൾ അവരുടെ ഗ്രന്ഥത്തെ അവസാനവാക്കായി കരുതി അതിൽ പുതിയതായി ഒന്നും ചേർക്കാനോ ഉള്ള മണ്ടത്തരങ്ങൾ കളയാനോ കഴിയാതെ ചക്രശ്വാസം വലിക്കുമ്പോൾ ചിരപുരാതന ഭാരതീയ ശാസ്ത്രം അതി നൂതനമായ ഇന്നും ഗംഭീരമായി പുരോഗമിച്ചുകൊണ്ടിരുന്നു.
3. വിദേശമതദൈവങ്ങളും ഓംകാരവും
ഈശ്വരൻ ഭാരതീയ ശാസ്ത്രത്തിൽ
"നീയല്ലോ സൃഷ്ടിയും, സ്രഷടാവായതും, സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും" - ശ്രീനാരായണഗുരു. അദ്വൈതവേദാന്തമാണ് ഭാരതീയ ശാസ്ത്രത്തിന്റെ ആണിവേര്. അതായത് രണ്ടില്ല (Non duality). ഒരേയൊന്നിനാൽ തന്നെ ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ബ്രഹ്മം/ഓംകാരത്താൽ. അതിൽ നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. അത് തന്നെ വിചാരിക്കുന്നു പ്രപഞ്ചമായി തീരട്ടെയെന്നു, അത് തന്നെ അങ്ങ് ആയി തീർന്നിരിക്കുന്നു. അത് തന്നെ ഞാനും നിങ്ങളും ഈ പ്രപഞ്ചവുമെല്ലാം. അതുകൊണ്ടുതന്നെ ഭാരതീയർ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഇശ്വരനുണ്ടെന്നു അഥവാ ഇശ്വരൻതന്നെ ഇതെല്ലാമെന്നു വിശ്വസിക്കുന്നതിനാധാരവും. അതുതന്നെ ആണ് നാല് വേദങ്ങളുടെയും സാരമായ മഹാവാക്യങ്ങളും ഉദഘോഷിക്കുന്ന തത്വമസിയും, അഹം ബ്രഹ്‌മാസ്‌മിയും, ആയമാത്മാ ബ്രഹ്മവും, പ്രജ്ഞാനം ബ്രഹ്മാവും.
പ്രമാണം/തെളിവ്
ഈശ്വരനെന്നത് ഭാരതീയ ശാസ്ത്ര പ്രകാരം പ്രപഞ്ചത്തിലെങ്ങാണ്ട് ഒരു സ്വർഗത്തിൽ മറഞ്ഞിരുന്നു പ്രപഞ്ച നിയന്ത്രണം നടത്തുന്ന ഒരു വ്യക്തിയല്ല മറിച്ച് ഏതൊന്നിൽ നിന്നാണോ ഈ കാണുന്ന പ്രപഞ്ചമെല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഈ കാണുന്ന പ്രപഞ്ചമെല്ലാം വർത്തിക്കുന്നത്, ഏതൊന്നിലേക്കാണോ ഈ കാണുന്ന പ്രപഞ്ചമെല്ലാം മടങ്ങിച്ചെല്ലുന്നത് ആ ഒന്നിനെയാണ് ഈശ്വരനെന്നു പറയുന്നത്(ഗീത, ഉപനിഷത്തുക്കൾ). അതിൽ നിന്നും അഭിന്നമായിട്ടൊരണു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ലതാനും. ആ ഒന്നിന്റെ പേരാണ് ഓംകാരം (ഗീത, ഉപനിഷത്തുക്കൾ). ഋഷിമാർ ആ ഒന്നിനെത്തന്നെയാണ് പല പേരുകളിൽ വിളിക്കുന്നത് (ഏകം സത് വിപ്രാ ബഹുധാ വദന്തി). ചിലരതിനെ ബ്രഹ്മം എന്ന് വിളിക്കുമ്പോൾ, മറ്റു ചിലർ നാരായണനെന്നും, പിന്നെ ചിലർ ശിവനെന്നും , കാളിയെന്നുമൊക്കെ നാനാ പേരുകളിൽ വിളിക്കുന്നത് ഈ ഒന്നിനെത്തന്നെ ആണ്. എയ്ൻസ്റ്റീനിന്റെ energy mass equialence theorm മനസിലാക്കിയിട്ടുള്ളവർക്ക് അദ്വൈതവേദാന്തവും ഭാരതീയ ശാസ്ത്രത്തിലെ ഈശ്വരസങ്കല്പത്തെയും വളരെയെളുപ്പം മനസിലാക്കാൻ സാധിക്കും. ദ്രവ്യത്താലാണല്ലോ പ്രപഞ്ചസൃഷ്ടി (ഖരം, ദ്രാവകം, വാതകം, പ്ലാസ്മാ). E=MC^2 എന്നതിലെ E മാറ്റി അവിടെ ഓം എന്നാക്കിയാൽ മതിയാവും. എങ്ങനെയെന്നാൽ സിദ്ധാന്ത പ്രകാരം ദ്രവ്യം എന്നത് കേവലം ഘനീകൃത ഊർജം ആണല്ലോ. അതായത് ദ്രവ്യമെന്നത് അനുഭവവേദ്യമായ ഊർജം ആണെന്നാണ് ഈ സിദ്ധാന്തം തെളിയിക്കുന്നത്. ഈ ഊർജത്തെ ഋഷിമാർ പ്രാണൻ/ബ്രഹ്മം അഥവാ ഓംകാരമെന്നു വിളിക്കുന്നു എന്ന് മാത്രം. ഋഷിമാർ അവരുടെ ഭാഷയിലും ശാസ്ത്രഞ്ജന്മാർ അവരുടെ ഭാഷയിലും പറയുന്നുവെന്ന് ഉള്ളു. രണ്ടും ഒന്ന് തന്നെ.
Comments
Post a Comment