പ്രേമവും ഭക്തിയും
- പരാ പ്രേമവും (യാതൊരു പ്രതിഫലവും ഇഛിക്കാതെ ഉള്ളത്-എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അല്ലാത്തത് - പ്രേമത്തിന് വേണ്ടിയുള്ള പ്രേമം),
- അപരാ പ്രേമവും (പ്രതിഫലേച്ഛയോടെ ഭൗതിക സുഖത്തിനു, പണത്തിനു അല്ലെങ്കിൽ വേറെ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ച് കൊണ്ടുള്ളത്). വിദേശ മതങ്ങളിൽ കാണുന്ന പ്രാർഥന ഒക്കെ അപരാ പ്രേമം തന്നെ.
- നാമിന്നു ചുറ്റും കാണുന്ന മിക്കവാറുമെല്ലാം അപരാ പ്രേമം ആണ്. കാമത്തിനോ മറ്റെന്തെങ്കിലിനുമൊ ഒക്കെ വേണ്ടിയുള്ള പ്രേമം. അത് കൊണ്ടാണ് ഇത്രമാത്രം ഡിവോഴ്‌സുകളും, തമ്മിൽത്തല്ലും , തൊഴുത്തിൽകുത്തും, പ്രശ്നങ്ങളും.
- പരാപ്രേമം അടുത്ത് കൂടെയെങ്കിലും ഒന്ന് പോയിട്ടുണ്ടെങ്കിൽ ഈ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.
- ഇനി ഇതേ പ്രേമം തന്നെ ഇശ്വരനിലേക്ക് തിരിച്ചാൽ അതിനെ ആണ് ഭക്തി എന്ന് വിളിക്കുന്നത് (ഭഗവാനോടുള്ള പരമമായപ്രേമം തന്നെ ആണ് ഭക്തി - നാരദ ഭക്തി സൂത്രം 1.2)
- ഗോപികമാർക്ക് കണ്ണനോടുള്ളത് പരാ പ്രേമം ആണ്. അതുപോലെ ശ്രീ രാമകൃഷ്ണഭഗവാന് കാളിയോടുണ്ടായിരുന്നതും., ഹനുമാന് ശ്രീരാമനോടുണ്ടായിരുന്നതും, മീരാഭായിക്ക് കൃഷ്ണനോട്ടുള്ളതുമൊക്കെ ഈ പരാ ഭക്തി ആണ്.
- ഉന്നൈ നിനച്ച് നാൻ എന്നൈ മറപ്പത് അതുതാൻ അൻപേ കാതൽ. ഭക്തിയുടെ പാരമ്യത്തിൽ നാം നമ്മെ തന്നെ മറന്നു പോകും. ഭക്തൻ മാഞ്ഞു ഭഗവാൻ തന്നെ ആയി മാറും. അതാണതിലെ ശാസ്ത്രം. അതാണ് ഭക്തിയോഗമെന്നറിയപ്പെടുന്നത്.
- പഞ്ചസാര ഒരിക്കലെങ്കിലും കഴിച്ചവനെ പഞ്ചസാരയെക്കുറിച്ച് പറഞ്ഞാൽ മനസിലാവുകയുള്ളു എന്നതുപോലെ ശരിയായ പ്രേമം ഒരിക്കലെങ്കിലും അനുഭവിച്ചവർക്കേ ഇപ്പറഞ്ഞതെല്ലാം എന്തെങ്കിലും മനസ്സിലാവുകയുമുള്ളു.
Comments
Post a Comment