വേദാന്തി
വേദാന്തി
ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന ശ്രീ നാരായണഗുരുദേവന്റെ സന്ദേശം ഉൾക്കൊണ്ടു വിഭാവനം ചെയ്തിട്ടുള്ള ആധുനിക IoT സംവിധാനം ആണ് വേദാന്തി ആരാധനാ ഉപകരണവും വേദാന്തി മൊബൈൽ ആപ്പും ടെംപിൾ പാരറ്റും.
ആചാര്യന്മാരുടെ സന്ദേശങ്ങൾ, ഗീത, വേദാന്തം തുടങ്ങിയവ ക്ഷേത്രങ്ങളിലൂടെ ഭക്തരിലെത്തിയ്ക്കുന്നതിനോടൊപ്പം തന്നെ ഭവനങ്ങൾ മന്ത്ര തെറാപ്പി, മ്യൂസിക് തെറാപ്പി, അരോമ തെറാപ്പി, ക്രോമാ തെറാപ്പി തുടങ്ങിയ സങ്കേതങ്ങളിലൂടെ ഭവനങ്ങളെ ഭക്തിപൂർണ്ണവും , ഐശ്വര്യപൂര്ണവും ആക്കി ഭക്തർക്ക് മാനസിക ആരോഗ്യവും, ശാന്തിയും, സമാധാനവുമെല്ലാം പ്രധാനം ചെയ്യുന്നു.
1. വേദാന്തി റേഡിയോ
സന്ധ്യാ സമയങ്ങളിൽ ഭവനങ്ങളിൽ പൂർണമായും ഓട്ടോമാറ്റിക് ആയി പ്രാർഥനകളും മന്ത്രങ്ങളും, ആരതിയും, ഭക്തി ഗാനങ്ങളും ഒക്കെ ചൊല്ലുന്നതിനും, ആചാര്യവചനങ്ങൾ ഓൺലൈൻ ആയി ഭക്തഭാവനങ്ങളിലെത്തിക്കുന്നതിനും ഉള്ള ഉപകരണം. അതോടൊപ്പം ദീപം തെളിയിക്കുകയും ദൂപം പുകയ്ക്കുകയും കൂടി ചെയ്യും. കൂടാതെ ആചാര്യന്മാരിൽ നിന്നുള്ള സന്ദേശങ്ങൾ LED ഡിസ്പ്ലയിലൂടെ സ്‌ക്രോൾ ചെയ്യും.
2. വേദാന്തി ആപ്പ്
ഓട്ടോമാറ്റിക് ആയി പ്രാർഥനകളും മന്ത്രങ്ങളും, ആരതിയും, ഭക്തി ഗാനങ്ങളും ഒക്കെ ചൊല്ലുന്നതിനും, ആചാര്യവചനങ്ങൾ ഓൺലൈൻ ആയി മൊബൈലിൽ ഭക്തർക്ക് എത്തിക്കാനുള്ള ആപ്പ് .
3. ടെമ്പിൾ പാരറ്റ്
ക്ഷേത്രങ്ങളിൽ പൂർണമായും ഓട്ടോമാറ്റിക് ആയി സന്ധ്യാസമയങ്ങളിൽ ഭക്തിഗാനങ്ങൾ വയ്ക്കുന്നതിനുള്ള ഉപകരണം. സമയം GPS സാറ്റലൈറ്റിൽ നിന്നും എടുക്കുന്നതിനാൽ ഒരിക്കലും തെറ്റില്ല.
4. ആചാര്യ ആപ്പ്
വേദാന്തി ആപ്പിലേക്കും, വേദാന്തി ഉപകാരണത്തിലേക്കും ലൈവ് ആയി ശബ്ദ സന്ദേശങ്ങൾ പ്രേക്ഷേപണം ചെയ്യുന്നതിനും, അറിയിപ്പുകൾ സംപ്രേഷണം ചെയ്യുന്നതിനുമുള്ള അഡ്മിൻ ആപ്പ്.
Comments
Post a Comment