കുഴിയിൽ ചെന്ന് ചാടുന്ന മതവാദികളും യുക്തിവാദികളും

ആറു ദിവസം കൊണ്ട് ഏതോ ഒരു ദൈവം അയ്യായിരം വർഷങ്ങൾക്ക് മുൻപ്പ് ഈ പ്രപഞ്ചം മൊത്തത്തിലങ്ങു ഉരുട്ടി കുഴച്ച് ഒണ്ടാക്കി, കളിമണ്ണ് കൊഴച്ച് ഊതിക്കൊടുത് മനുഷ്യനെയും അവന്റെ നട്ടെല്ലു ഒന്ന് ഊരി സ്ത്രീയെയും ഒക്കെ സൃഷ്ടിചച്ചു, പ്രപഞ്ചത്തിലെങ്ങാണ്ടിരുന്നു ഇവരെന്തൊക്കെയാ ചെയ്യുന്നതെന്നും നോക്കി റിമോട്ട് കണ്ട്രോൾ ചെയുന്നു എന്നൊക്കെ വിശ്വസിക്കണമെങ്കിൽ വല്ല കണ്ണ് പൊട്ടനുമായിരിക്കണം.. അതുപോലെ നമ്മുടെ ശരീരത്തിലെ ഒരു കോശത്തിലെ കേവലം ഒരു ജീൻ എടുത്ത് നോക്കിയാൽ തന്നെ മനസിലാക്കാം മാനവരാശി ഇതേവരെ കണ്ടുപിടിച്ച മുഴുവൻ ഭൗതിക കണ്ടുപിടുത്തങ്ങളും ചേർത്ത് വച്ചാൽ പോലും ആ ഒരു ജീനിന്റെ സങ്കീര്ണതയുടെ ലക്ഷത്തിലൊരു ഭാഗം പോലും വരില്ലെന്ന്. അതുകൊണ്ടു തന്നെ നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതു പോലെ പരിഹാസ്യമാണ് നമ്മുടെ ഭൗതികമായ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പ്രപഞ്ചത്തെയും ആത്മാവിനെയുമൊക്കെ അറിയാൻ ശ്രമിക്കുന്നത്. യുക്തിവാദവും കൊണ്ട് നടക്കുന്നവർക്ക് പറ്റുന്ന അമളി ഇവിടെയാണ്. ഇവർ എന്തെങ്കിലും വല്ല Phd യും ഒക്കെ എടുത്ത് അങ്ങ് സർവ്വ ജ്ഞാനിയെന്നും ഭാവിച്ചങ്ങു നടക്കും. പ്രപഞ്ച ബോധതലത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ ബോധതലം എന്നത് കടലിലെ ഒരു തുള്ളി വെള്ളവും കടലും പോലെയാണെന്ന് ഇവരറിയുന്നില്ല. പ്രപഞ്ചത്തെ അറിയാൻ ഒരേയൊരു വഴി ഋഷിമാരുടെ കളങ്കം ഇല്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തം മാത്രം. കർമ്മ ഭക്തി ജ്ഞാന യോഗ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയോ എല്ലാത്തിലൂടെയുമോ പ്രവർത്തിക്കുക, യുക്തിയെയും ബുദ്ധിയെയുമെല്ലാം അതിക്രമിച്ച് തലച്ചോറിന്റെ നൂറു ശതമാനവും ഉപയോഗപ്പെടുത്താൻ പരിശീലിക്കുക. അതൊരു വഴിയേയുള്ളു സ്വതന്ത്രത്തിലേക്കുള്ള വഴി. യുക്തിവാദത്തിനു പിറകെ പോകുന്നവരും മതാഭ്രാന്തുകൊണ്ടു നടക്കുന്നവരുമൊക്കെ ഒരുപോലെ കുഴിയിൽ ചെന്ന് ചാടുക ആണ് ചെയ്യുന്നത്.

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION