കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ
വളരെ പരിമിതമായവ അറിവ് മാത്രമേ പഞ്ചേന്ദ്രിയഗ്രാഹ്യമായുള്ളൂ. ഉദാ: 20 ഹെർട്സിനും 20000 ഹെർട്സിനും ഇടയിലുള്ള ശബ്ദം മാത്രമേ നമ്മുടെ ചെവികളിലൂടെ ഗ്രാഹ്യയോഗ്യമാവു. അതിനു പുറത്തുള്ള ഒരു ശബ്ദവും ഗ്രാഹ്യമല്ല. കണ്ണുകൾക്കാവട്ടെ എലെക്ട്രോമാഗ്നെറ്റിക് സ്‌പെക്ടര്ത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമായ ധവളപ്രകാശം മാത്രമേ കാണാനാവൂ. അതിനു മുകളിലും താഴെയുമുള്ള ഒന്നും തന്നെ ദൃശ്യഗോചരമല്ല. മൂക്കിലൂടെ മണമായാലും, നാവിലൂടെ രുചി ആയാലും സ്പര്ശമായാലുമൊക്കെ ഇങ്ങനെ തന്നെ പരിമിതമാണ്. ഒരു മണൽത്തരി എടുത്താൽ പോലും വര്ഷങ്ങളോളം പഠിക്കാനുണ്ടെന്നിരിക്കെ എത്രയൊക്കെ ജന്മങ്ങളെടുത്ത് പഠിച്ചാലും അറിവ് അപൂര്ണമായി തന്നെ ഇരിക്കും. അതുകൊണ്ടു മനുഷ്യ ബുദ്ധിയും തുലോം പരിമിതം തന്നെ. നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ പരിഹാസ്യമാണ് നമ്മുടെ ബുദ്ധി ഉപയോഗിച്ച് പ്രപഞ്ചത്തെ അളക്കാൻ ശ്രമിച്ചാലുള്ള അവസ്ഥ. ഈ പരിമിതികളെ ഒക്കെ മറികടന്നു ത്രിവിധ ദുഃഖ ആത്യന്തിക നിവൃത്തി അനുഭവവേദ്യമാകുന്നതിനെയാണ് മോക്ഷമെന്നു പറയുന്നത്. ആ അതുകൊണ്ടുള്ള നേട്ടമെന്നാൽ ആത്യന്തികമായ ദുഃഖ നിവൃത്തി തന്നെ. അതിനുള്ള വഴികൾ ആണ് കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ. ഏതെങ്കിലും ഒന്നിലൂടെയോ എല്ലാത്തിലുടെയുമോ സ്വതന്ത്രരാവുക.
Comments
Post a Comment