യുക്തിവാദവും ഭാരതീയ ശാസ്ത്രവും
ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ പറയണമെങ്കിൽ ഏതുതരത്തിലുള്ള ദൈവത്തെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ആദ്യം പറയണം. ഭാരതീയ ശാസ്ത്രത്തിലെ ദൈവമാണെങ്കിൽ അതില്നിന്നഭിന്നമായിട്ടൊരണു പോലും ഈപ്രപഞ്ചത്തിലെവിടെയുമില്ല. ഐൻസ്റ്റീനിന്റെ E=MC^2 നോക്കിക്കോ അതിൽ പറയുന്ന E ആണ് പ്രാണൻ അഥവാ ബ്രഹ്മം എന്ന് ഭാരതീയ ശാസ്ത്രം വിളിക്കുന്ന ദൈവം. ദ്രവ്യം എന്നത് കേവലം ഘനീകൃത ഊർജമാണല്ലോ. ആധുനിക ശാസ്ത്രം അതിനെ ജഡമായി കാണുമ്പോൾ ഭാരതീയ ശാസ്ത്രം അതിനെ ചൈതന്യമായി കാണുന്നു എന്നത് മാത്രം ആണ് വ്യത്യാസം. ജഡമായി കരുതിയാൽ ഉള്ള അബദ്ധം എന്തെന്നാൽ ഒരു ബാക്റ്റീരിയയെ എടുത്ത് നോക്കിയാൽ പോലും അതിൻറെ സങ്കീർണത എന്നത് മനുഷ്യൻ ഇതുവരെ കണ്ടെത്തിയ മുഴുവൻ അറിവുകളെയും കൂട്ടിച്ചേർത്തു വച്ചാൽ പോലും അതിന്റെയൊക്കെ ലക്ഷമിരട്ടി വരും എന്നത് ദൃഷ്ടാന്തം ആണല്ലോ. ഈ അറിവ് എവിടുന്നു വന്നു ?. യാദൃശ്ചികമായി ഉണ്ടായി എന്ന് പറഞ്ഞാൽ, ഇവിടെ കൂഒട്ടിക്കിടന്ന കരിയിലകൾ എല്ലാം ഒരു കാറ്റടിച്ചപ്പോൾ കൂടിച്ചേർന്നു ഒരു computer ഉണ്ടായി എന്ന് പറയുന്നത് പോലെ മണ്ടത്തരമാണ്. അപ്പോൾ പ്രാണൻ ജഡമല്ല എന്ന് തന്നെ കരുതേണ്ടി വരും. അത് തന്നെ ഭാരതീയ ശാസ്ത്രം പറയുന്നതും. യുക്തന്മാരുടെ വിമർശനമൊക്കെ ആറു ദിവസം കൊണ്ടങ്ങു അയ്യായിരം വര്ഷം മുൻപ്പ് ഒരു ദൈവം പ്രപഞ്ചം മൊത്തത്തിലങ്ങു ഉരുട്ടികുഴച്ചുണ്ടാക്കി എന്നും പറഞ്ഞു നടക്കുന്ന വിദേശ മതക്കാരെ ചൊറിയാൻ കൊള്ളാം. ബ്രഹ്മം എന്ന ദൈവം ഉണ്മയെന്നു തെളിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ ഈ പ്രാണനെ ദൈവമായി എടുക്കാനോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. നാം തന്നെ ആയിരിക്കുന്ന നമ്മിലെ ദൈവത്തെ കണ്ടെത്താൻ അനുഭവിക്കാൻ അന്വേഷിക്കുന്നവർക്ക് കഴിയട്ടെ. അന്വേഷിക്കാത്തവർക്ക് അങ്ങനെയാകാം, ആർക്കെന്തു ചേതം.
Comments
Post a Comment