വേദഗ്രാം
എന്താണ് വേദഗ്രാമം ഓരോ ജീവനിലും ഈശ്വരൻ അന്തർലീനമായിരിക്കുന്നു . നമ്മിൽ അന്തർലീനമായിരിക്കുന്ന ആ ഈശ്വരനെ അറിയുക- പുറത്ത് കൊണ്ടുവരിക യാണ് ലക്‌ഷ്യം . അത് കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയുമോ എല്ലാത്തിലൂടെയുമോ നേടുക സ്വതന്ത്രരാവുക . തത്വമസി , അഹംബ്രഹ്‌മാസ്‌മി , പ്രജ്ഞാനം ബ്രഹ്മ , ആയമാത്മാ ബ്രഹ്മ തുടങ്ങിയ അദ്വൈത ദർശനങ്ങൾ അനുഭവവേദ്യ മാക്കുക. ഇതുതന്നെ സർവ്വമതസാരം . ഇത് സാധ്യമാവണമെങ്കിൽ നാം ഭാരതീയ ർ ഒരായിരം വർഷമെങ്കിലും പുറകോട്ടു പോകേണ്ടിയിരിക്കുന്നു . നമ്മുടെ അറിവിന്റെ സ്രോത സ്സ് ഇ രിക്കുന്നത് അവിടെയാണ്. പാശ്ചാത്യപരിഷ്കാരങ്ങളുടെയും , ഭൗതികത യുടെ യും, ആധുനികതയുടെ യും ഒക്കെ അതിപ്രസരത്തി ൽ ഭ്രമിച്ചു ഇരിക്കുന്ന കലിയുഗ കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇതിലൊക്കെ ഭ്രമിച്ചിരുന്നുകൊണ്ടു ഈ ലക്‌ഷ്യം നേടുക അസാധ്യം തന്നെ. അതിനു പറ്റിയ ഒരു ആവാസ വ്യവസ്ഥ നാം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വേദാന്തം അനുഭവവേദ്യമാക്കാൻ , പരീക്ഷണങ്ങൾ നടത്താൻ , പര്യവേഷണ ത്തിനു , അഭ്യസിക്കാൻ , അഭിവൃദ്ധിപ്പെടു ത്താൻ , പ്രചരിക്കാൻ ഒക്കെ ഒരിടം അതാണ് ...