അദ്വൈതം
അദ്വൈതം അഥവാ രണ്ടില്ല (nunduality). ഉള്ളത് ബ്രഹ്മം അഥവാ പ്രാണൻ മാത്രം അതിന്റെ പേരാണ് ഓംകാരം. ഈ പ്രാണൻ അഥവാ ഓംകാരം തന്നെ ആണ് ഈ പ്രപഞ്ചമായി പരിണമിച്ചിരിക്കുന്നത്. അതുതന്നെ വിചാരിക്കുന്നു ഇങ്ങനെയെല്ലാമായിത്തീരട്ടെയെന്നു. അതുതന്നെ അങ്ങ് ആയിത്തീരുന്നു. അതുകൊണ്ടാണ് "നീയല്ലോ സൃഷ്ടിയും, സ്രഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും" എന്ന് നാരായണഗുരു ദൈവദശകത്തിൽ പാടിയത്. അതിൽ നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. സകല ഭാരതീയ ദര്ശനങ്ങളുടെയും ആണിവേര് ഈ അദ്വൈതവേദാന്തമാകുന്നു. ആധുനിക ശാസ്ത്രവും കറങ്ങിത്തിരിഞ്ഞ് അവസാനം ഇവിടെച്ചെന്ന് നിൽക്കുന്നുവെന്ന് അയ്ൻസ്റ്റീന്റെ എനർജി മാസ്സ് ഈക്വലൈൻസ് തിയറം തെളിയിച്ചിട്ടുണ്ടല്ലോ. ആറ്റം ബോംബിന്റെ പ്രവർത്തന തത്വം - ദ്രവ്യം എന്നത് (ഖരം ദ്രാവകം വാതകം പ്ലാസ്മ അവസ്ഥയിലുള്ള സർവവും) ഘനീകൃത ഊർജം അഥവാ അനുഭവവേദ്യമായ ഊർജം മാത്രമെന്ന് ആണ്. യൂറേനിയത്തിലെ ദ്രവീകൃത ഊർജത്തെ ഫിഷനിലൂടെയും ഫ്യുഷനിലൂടെയും രൂപം മാറ്റി പുറത്തുകൊണ്ടുവരുന്നത് ആണല്ലോ കണാദ മഹർഷി തുടങ്ങി വച്ച കണികാ സിദ്ധാന്തം അഥവാ ആറ്റോമിക ശാസ്ത്രം. വെള്ളം ചിലപ്പോൾ നീരാവിയും, ചിലപ്പോൾ മഞ്ഞുകട്ടയും ആകുന്നതുപോലെ പ്രാണൻ അഥവാ ഊർജം ചിലപ്പോൾ ദ്രവ്യം, ചിലപ്പോൾ ഊർജം. ഏതാവസ്ഥയിലിരുന്നാലും വെള്ളം വെള്ളം തന്നെ എന്നതുപോലെ പ്രാണൻ അഥവാ ബ്രഹ്മം കല്ലോ മരമോ മനുഷ്യനോ വൃക്ഷമോ എന്തുമായിരുന്നാലും അത് ബ്രഹ്മം തന്നെ. പ്രപഞ്ചമായിരുന്നാലും അല്ലെങ്കിലും ബ്രഹ്മം എപ്പോഴും ബ്രഹ്മം തന്നെ. അതുകൊണ്ടാണ് സർവ്വം ഗല്വിതം ബ്രഹ്മം എന്ന് ഋഷി പറയുന്നത്. ഇതേ ബ്രഹ്മത്തെ തന്നെ ആണ് ചിലർ നാരായണനെന്നും ശിവനെന്നും കാളിയെന്നും മറ്റുമൊക്കെ നാനാവിധത്തിൽ വിളിക്കുന്നതും(ഏകം സത്യം വിപ്രാ ബഹുധാ വദന്തി)
NB: ആറുദിവസം കൊണ്ട് ഈ പ്രപഞ്ചം മൊത്തത്തിലങ്ങു ഉരുട്ടികുഴച്ചുണ്ടാക്കി എന്നും പറഞ്ഞു നടക്കുന്ന വിദേശ മൂഢമതക്കാരുടെ ഏകദൈവവുമായി ഓംകാരത്തിനു പുലബന്ധം പോലുമില്ല. അതും പൊക്കിപ്പിടിച്ച് ആരും ഈ വഴി വരണ്ട. സ്രഷ്ടാവും സൃഷ്ടിയും കുന്തവും കുടച്ചക്രവുമൊന്നും ഇവിടെയില്ല ബ്രഹ്മം മാത്രം. ആയിരം വര്ഷം ഭാരതപുത്രന്മാരെ കൊള്ളയടിച്ച അറബി - ഇംഗ്ലീഷ് സംഘടിത വിദേശ മൂഢ മതക്കാർക്കുമിരിക്കട്ടെ ഒരു തട്ട് LoL. കാര്യം എല്ലാവരും ബ്രഹ്മമൊക്കെ തന്നെ എന്നാലും ആനയെ ആനനാരായണനായും, ആനക്കാരനെ ആനക്കാരൻ നാരായണനായും കടുവയെ കടുവനാരായണനായും തന്നെ കാണണമെന്നാണ് രാമകൃഷ്ണപരമഹംസൻ പറഞ്ഞത്. വേദാന്തത്തിൽ ഒട്ടും മതവും, വിശ്വാസവും മണ്ണാങ്കട്ടയുമൊന്നുമില്ല, മറിച്ച് ശാസ്ത്രം മാത്രം. അതുകൊണ്ടിത് വേദാന്തശാസ്ത്രം.
Comments
Post a Comment