Vedantha and Religion
ഭാരതം എപ്പോഴെല്ലാം അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും, ജാതിഭ്രാന്തിന്റെയുമൊക്കെ, കൂത്തരങ്ങായി മാറിയിട്ടുണ്ടോ, അപ്പോഴെല്ലാം കൃഷ്ണനായും, ബുദ്ധനായും, ശങ്കരനായും, വിവേകാന്ദനായും, നാരായണഗുരുവായുമെല്ലാം ഭാരതത്തിൽ അവതരിച്ച് അതിനെയെല്ലാം അപ്പപ്പോൾ ഇല്ലാതാക്കി അദ്വൈത വേദാന്തത്തെ പുനഃപ്രതിഷ്ഠിച്ചിട്ടുമുണ്ട്. എന്നാൽ ആധുനികതയുടെയും, ഭൗതികതയുടെയും ഒക്കെ അതിപ്രസരത്താലും മറ്റും കലിയുഗഭാരതത്തിൽ അദ്വൈത വേദാന്തം ശുഷ്ക്കിച്ച് മിക്കവാറും അപ്രസക്തമായ മട്ടുണ്ട് ഇപ്പോൾ. മാനവരാശിയുടെ യഥാർത്ഥ ലക്ഷ്യത്തിലെത്താൻ പക്ഷെ ഋഷിമാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തമല്ലാതെ മറ്റൊന്നും തന്നെയില്ലതന്നെ. അതിപ്പോ കർമ്മിയായാലും, ഭക്തനായാലും, യോഗിയായാലും, ജ്ഞാനിയായാലും അദ്വൈതാനുഭൂതിയിലൂടെ മാത്രമേ ഒരുവൻ പൂർണൻ ആവുകയുള്ളൂ. ഞാനും ഇയ്ക്കാണുന്ന ബ്രഹ്‌മാണ്ഡവുമെല്ലാം ആയി രൂപപ്പെട്ടിരിക്കുന്നത് പ്രാണൻ അഥവാ ബ്രഹ്മം അല്ലാതെ മറ്റൊന്നുമല്ലെന്നു നിർവികല്പസമാധിയിലൂടെ അനുഭവവേദ്യമാവുന്നതുവരേക്കും പൂർണത എന്നത് സ്വപ്നം മാത്രം. വിവേകാനന്ദസ്വാമികൾ അദ്വൈതം ആധുനികശാസ്ത്രത്തിലൂടെയും തെളിവിനായി പ്രാണനും ദ്രവ്യവും ഒന്നാണെന്ന് നിക്കോള ടെസ്‌ലയോട് തെളിയിക്കാനാവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് തെളിയിക്കാനാവുമെന്നു സമ്മതിച്ചിരുന്നു. പിന്നീട് എയ്ൻസ്റ്റീൻ ആണ് വിശ്വവിഘ്യാത എനർജി മാസ്സ് ഈക്വലൈൻസ് സിദ്ധാന്തത്തിലൂടെ (E=M^2) ഇത് വിശദമായി തെളിയിച്ചത്. ആറ്റോംബോംബിന്റെയും, ഹൈഡ്രജൻ ബോംബിന്റെയുമൊക്കെ പ്രവർത്തനതത്വവുമിതു തന്നെയാണല്ലോ. അദ്വൈതവേദാന്തം ഒരു ശാസ്ത്രം ആണ് മറിച്ച് മണ്ടന്മാർ ആയ കുറെ ആളുകൾ കരുതുന്നത് പോലെ കേവലം ഒരു വിശ്വാസമോ, മതമോ, തത്വശാസ്ത്രമോ ഒന്നുംതന്നെയല്ല. വേദാന്തത്തെ ശാസ്ത്രമായാണെടുക്കേണ്ടത്, മറിച്ചല്ല. ശാസ്ത്രം അഥവാ ഋഷി ദർശനങ്ങൾ അഥവാ ശ്രുതികൾ മാത്രം ആണ് പ്രമാണങ്ങൾ. ഇവിടെ വിശ്വാസത്തിനോ മതത്തിനോ, വ്യക്തിചരിത്രങ്ങൾക്കോ ഒന്നും യാതൊരുവിധ അടിത്തറയുമില്ല, പ്രാധാന്യവുമില്ല, മറിച്ച് ശാസ്ത്രത്തിനു മാത്രം. സൂക്ഷ്മ-സ്ഥൂല ശാസ്ത്രങ്ങളെല്ലാമടങ്ങുന്ന കാമ ശാസ്ത്രം മുതൽ, ആയുർവേദം, ഗണിതം, ജ്യോതിശ്ശാസ്‌ത്രം, വൈമാനികശാസ്ത്രം, ലോഹസംസ്കരണശാസ്ത്രം തുടങ്ങി അദ്വൈതവേദാന്തം വരെ നീണ്ടുകിടക്കുന്ന ഭാരതീയ ശാസ്ത്രം മാത്രമേ ഇവിടെ ആവശ്യമുള്ളു. വൈദേശിക മൂഡമതക്കാർ ഇവിടെകൊണ്ടുവന്നു ഉപേക്ഷിച്ച മതമോ, വിശ്വാസമോ, വിശ്വാസിയോ, മറ്റു വെകിളിത്തരങ്ങളെല്ലാം ഭാരതത്തിനു പുറത്ത്.
അദ്വൈതവേദാന്തത്തിനു മതങ്ങളോ, വിശ്വാസങ്ങളോ, വിശ്വാസികളോ ഒക്കെയായി പുലബന്ധം പോലുമില്ല എന്നതാണ് സത്യം. മതം എന്നാൽ കേവലം ഒരു വ്യക്തിയുടെ അഭിപ്രായം എന്നാണ് വാക്യാർദ്ധം. ഒരു ഗ്രന്ഥത്തിൽ വല്ലവരുടെയും അഭിപ്രായങ്ങളെല്ലാം കുത്തികുറിച്ച് വച്ചിട്ടുണ്ടാവും. അത് കണ്ണുമടച്ചങ്ങു വിശ്വസിക്കാൻ ചിന്താശേഷിയില്ലാത്ത കുറെ മരമണ്ടന്മാരുമുണ്ടാവും. വേദാന്തം പക്ഷെ കേവലം ഒരു വ്യക്തിചരിത്രമെന്നതിനുപരി ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമൊക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. ഇവിടെ ഒരു വ്യക്‌തിയുടെ അഭിപ്രായത്തിന് പകരം എത്രയോ ആയിരക്കണക്കിന് വ്യക്തികളുടെ ഗവേഷണ ഫലങ്ങളും അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളുമാണ് കാണാനാവുക. വേദാന്തത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം മാനവരാശിയുടെ പൂർണത ആണ് - അതായത് തന്നിൽനിന്നന്യമായൊരണു പോലും ഈ പ്രപഞ്ചത്തിലെങ്ങും തന്നെ ഇല്ലെന്നുള്ള ബോധ്യം. അപ്പോൾ ജീവന് സർവ്വ ദുഖങ്ങളിൽ നിന്നും നിവൃത്തി ഉണ്ടാവുന്നു. സർവ്വ ജ്ഞാനവും ഉണ്ടാവുന്നു. സർവ്വവ്യാപിത്വം അനുഭവവേദ്യമാവുന്നു.
Comments
Post a Comment