അദ്വൈത വേദാന്തവും ആധുനിക ശാസ്ത്രവും പിന്നെ ബുദ്ധ-ജൈന ദർശനങ്ങളും
അദ്വൈതവേദാന്തം തന്നെ ആണ് ഭാരതീയ അറിവ് സംവിധാനങ്ങളുടെയെല്ലാം ആണിവേര്. സാധാരണ ആളുകൾക്കിത് ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടു തന്നെ. അതിനാൽ കുറച്ച് വെള്ളം ചേർത്ത് വിശിഷ്ട അദ്വൈതമെന്ന പേരിൽ ഋഷിമാർ അവതരിപ്പിച്ചു. നന്നായി വെള്ളം ചേർത്ത് ദ്വൈതവും. ബുദ്ധവും ജൈനവുമൊക്കെ ഇതിൽ നിന്നും ഒക്കെ തന്നെ ഉണ്ടായവ തന്നെ. പക്ഷെ ഒരു വഴക്കാളി കുട്ടികൾ എന്ന പോലെ വേദാന്തത്തെ വെറുതെ അങ്ങ് നിരാകരിക്കുന്നുവെന്നേ ഉള്ളൂ. സംഗതി അദ്വൈത വേദാന്തത്തിൽ ബ്രഹ്മം അഥവാ പ്രാണൻ തന്നെ ആണല്ലോ സ്വയമേവ പ്രപഞ്ചമായി മാറിയിരിക്കുന്നത്. ( ദ്രവ്യമെന്നത് അനുഭവവേദ്യമായ ഊർജ്ജം തന്നെ ആണല്ലോ ആധുനികരുടെ ഭാഷയിൽ.അതായത് E=MC^2) . അതേസമയം ബുദ്ധ - ജൈന ദർശനങ്ങളിൽ ഒരു സമഷ്ടി ദൈവം ഇല്ല മറിച്ച് കണികകൾ ആണ് പ്രപഞ്ചമായി മാറിയെന്നാണ് ദർശനം (കണികാ സിദ്ധാന്തം - കണാദ മഹർഷി). സംഗതി ശരിതന്നെ കണികകൾ - തന്മാത്രകൾ കൊണ്ട് തന്നെ പ്രപഞ്ച സൃഷ്ട്ടി, പക്ഷെ തന്മാത്രകൾ അഥവാ ദ്രവ്യം ആയി രൂപപ്പെട്ടിരിക്കുന്നത് പ്രാണൻ അഥവാ ഊർജ്ജം തന്നെ ആണല്ലോ. അദ്വൈതം ദ്രവ്യത്തിൽ നിന്നും കുറച്ചുകൂടി അപ്പുറം പോയി ബ്രഹ്മത്തിൽ നിൽക്കുന്നുവെന്നേയുള്ളു. രണ്ടും ശരി തന്നെ. മൂന്നാമതായി ആധുനികരുടെ വാദം ഊർജ്ജവും മാസ്സും രണ്ടല്ല ഒന്നാണെന്നുള്ളതും ശരിതന്നെ പക്ഷെ ഇവർ ഊർജ്ജത്തെ ജഡമായാണ് കരുതുന്നത്. വേദാന്തം പ്രാണനെ - ഊർജത്തെ ചൈതന്യമായും. ബുദ്ധ ജൈന ദർശനങ്ങൾ ഇങ്ങനെയെല്ലാമായി പ്രപഞ്ചം രൂപപ്പെട്ടിരിക്കുന്നതിനെ പ്രകൃതി എന്ന് ഓമനപ്പേരിട്ടെങ്കിലും വിളിച്ച് സമാധാനപ്പെടുന്നു. ഒരു കൊടുങ്കാറ്റങ്ങാടിച്ചപ്പോൾ ഇവിടെക്കിടന്ന കരിയിലകളെല്ലാം ചേർന്ന് ഒരു ഇന്റൽ പ്രോസസ്സർ ഉണ്ടായി എന്ന് പറയുന്നതുപോലെ അസംബന്ധമാണ് ആധുനികരുടെ ജഡവസ്തുക്കൾ ആയ കണികകൾ സ്വയം അങ്ങ് ഈ ജീവജാലങ്ങളായും പ്രപഞ്ചമായുമൊക്കെയങ്ങു പരിണമിച്ചതെന്ന അവരുടെ വാദം എന്ന് അവർക്കു തന്നെ ബോധ്യവുമുണ്ട്. പക്ഷെ ഭൗതികമായി തെളിയിച്ചാലല്ലേ അവർക്കത് പ്രമാണമാവു. അതൊരിക്കലും നടക്കാനും പോകുന്നില്ല. കാരണം നമ്മൾ ഒരു വസ്തുവിനെ മനസ്സിലാക്കണമെങ്കിൽ അതിനകത്തിരുന്നു സാധ്യമല്ലല്ലോ അതിനു പുറത്തുവന്നു നോക്കണമല്ലോ (ആപേക്ഷിക സിദ്ധാന്തം). അതൊരിക്കലും ഭൗതിക അറിവിലൂടെ സാധ്യവുമല്ലതന്നെ.
ബ്രഹ്മത്തിൽനിന്നഭിന്നയാമായിട്ടൊരണുപോലും ഈ പ്രപഞ്ചത്തിലെങ്ങുംതന്നെ ഇല്ലാത്ത സ്ഥിതിക്ക് ആധുനിക ശാസ്ത്രക്കാർ എങ്ങനെ അതിനു പുറത്ത് വന്നു നോക്കാണ് ഈ സ്ഥൂല ശാസ്ത്രത്തിലൂടെ?. അതുകൊണ്ടു ആധുനിക ശാസ്ത്രത്തിലൂടെയുള്ള ഏതൊരു ഉപായം കൊണ്ടും ബ്രഹ്മത്തെ അറിയാൻ സാധ്യമല്ല തന്നെ. ഇനിയിപ്പോ ബുദ്ധ-ജൈന ദര്ശനങ്ങളിലൂടെ പോയാലും ബ്രഹ്മത്തിനു ഒട്ടൊക്കെ അടുത്തുവരെ എത്തുമെങ്കിലും പൂർണമായും ബ്രഹ്മത്തെ അറിയണമെങ്കിൽ അദ്വൈതവേദാന്തം തന്നെ ശരണം. അതിനു ഋഷിശ്വരന്മാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈതവേദാന്തത്തിലൂടെ മാത്രമേ സാധിക്കൂ.
Comments
Post a Comment