വിശ്വാസിയും വേദാന്തിയും തമ്മിലുള്ള അന്തരം - മതങ്ങളും ഭാരതീയ ശാസ്ത്രം അഥവാ വേദാന്തവും തമ്മിലുള്ള വ്യത്യാസവും

 - ഈ പ്രപഞ്ചമെല്ലാം കണികളാൽ-തന്മാത്രാ നിർമ്മിതം എന്നതാണ് കാണാദ മഹർഷിയുടെ കണികാ സിദ്ധാന്തം.
- പ്രപഞ്ചത്തിലെ ഓരോ വസ്തുവും കണികകളുടെ ഒരു കൂട്ടം അഥവാ ഗണം തന്നെ.
- ഈ ഗണങ്ങളുടെ എല്ലാം നാഥൻ-അധിപതി - ഈശ്വരൻ - നായകൻ ആണ് ശ്രുതികൾ(ദർശനങ്ങൾ) പ്രകാരം ഗണപതി എന്നത്.
- ഈ പ്രാപഞ്ചിക വസ്‌തുതയെ പ്രധിനിതികരിക്കാൻ-എളുപ്പത്തിൽ ഓര്മപ്പെടുത്താനുള്ള ഒരു ഐക്കൺ(ലോഗോ)  അഥവാ പ്രതീകാത്മക രൂപം,  ബിസിനസ്സ്  ഭാഷയിൽ ബ്രാൻഡിംഗ് ആണ് ഗണപതിയുടെ രൂപം.
- അതുകൊണ്ടു തന്നെ ഏതെങ്കിലും അണ്ടനോ ആടകോടാനോ ഇതൊക്കെ മിത്താണെന്നു പറഞ്ഞാൽ അവനു കാര്യമായ എന്തോ മാനസിക പ്രശ്നമുണ്ടെന്നേ വേദാന്തിക്കു പറയാനുള്ളു. അല്ലെങ്കിലവൻ കണികാ സിദ്ധാന്തം തെറ്റെന്നു തെളിയിക്കട്ടെ. വിശ്വാസികളെ പോലെ അയ്യോ എന്റെ വിശ്വാസം തകർന്നേ എന്നും  പറഞ്ഞു മോങ്ങാനൊന്നും വേദാന്തികൾ ഇല്ല. - വേദാന്തികളെ സംബന്ധിച്ചിടത്തോളം ഗണപതിയെന്നത് ഒരു വിശ്വാസമല്ല(ഉറപ്പില്ലാത്ത അറിവ്-ഊഹാപോഹം) മറിച്ച് സിദ്ധാന്തം(അന്തം സിദ്ധിച്ച അറിവ്) - ആണ്. ഇതാണ് വിശ്വാസിയും വേദാന്തിയും തമ്മിലുള്ള അന്തരം. അതുകൊണ്ടു വിശ്വാസി അല്ല വേദാന്തി ആവുക.

- മതങ്ങളും ഭാരതീയ ശാസ്ത്രം അഥവാ വേദാന്തവും തമ്മിലുള്ള വ്യത്യാസവും വിശ്വാസവും സിദ്ധാന്തവും തമ്മിലുള്ള അന്തരമല്ലാതെ മറ്റൊന്നല്ല


കാണാദ മഹർഷിയുടെ കണികാ സിദ്ധാന്തപ്രകാരം ഏതൊരു വസ്തുവും കണികകളാൽ നിര്മിതമായിരിക്കുന്നു. അതിപ്പോൾ പ്രപഞ്ചത്തിലെ എന്ത് വസ്തുവുമാകട്ടെ കല്ലോ,  മരമോ മനുഷ്യനോ,  മൃഗമോ, പഴമോ, പുഷ്പമോ,  ഗ്രഹങ്ങളോ,  നക്ഷത്രങ്ങളോ എന്തുമാകട്ടെ അതെല്ലാം കണികകളുടെ അഥവാ തന്മാത്രകളുടെ ഗണം അല്ലാതെ മറ്റെന്താണ്. പ്രപഞ്ചത്തെ ഒരു കമ്പ്യൂട്ടർ ആയി വിചാരിക്കുക,  അതിലെ ഒരു സോഫ്റ്റ്‌വെയർ ആണ് ഈ പറഞ്ഞ കണികകളുടെ ഗണം സൃഷ്ടിക്കുന്നത്, അതിലൂടെ ഈ ദൃശ്യ പ്രപഞ്ചമായി വിളങ്ങുന്നത് എന്നും വിചാരിക്കുക (കാരണമില്ലാതെ കാര്യമുണ്ടാവില്ലല്ലോ).  ആ സോഫ്റ്റ്‌വെയറിന്റെ അഥവാ പ്രപഞ്ച തത്വത്തിന്റെ ഒരു ഐക്കൺ അഥവാ വിഗ്രഹം ആണ് ഗണനായകൻ ആയ ഗണപതി എന്നത്. ഇതിനെ ആധുനിക ശാസ്ത്രജ്ഞന്മാർ പ്രപഞ്ചതത്വം എന്നോ, പ്രകൃതി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുമായിരിക്കും. വേദാന്തികൾ ഈ തത്വത്തിനെ ഗണപതി എന്നും വിളിക്കുന്നെന്നു മാത്രം. സാധാരണക്കാർക് എളുപ്പത്തിൽ മനസിലാക്കാനും ഓര്മിക്കാനും സാധനകൾ അനുഷ്ടിക്കാനുള്ള എളുപ്പത്തിനു ഋഷിമാർ ഒരു ഐക്കൺ - രൂപവും കൊടുത്തു, അതാണ് ഗണപതിയുടെ ആ രൂപം. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അതിന്റെ ഏറ്റവും ചെറിയ കഷണത്തെ ആണ് അതിന്റെ കണികാ അല്ലെങ്കിൽ തന്മാത്ര എന്ന് പറയുന്നത്. ഈ തന്മാത്രയെ വീണ്ടും മുറിക്കുകയാണെങ്കിൽ അതിന്റെ എല്ലാ ഗുണങ്ങളും മാറി മറിഞ്ഞു ഊർജമായി(പ്രാണൻ) മാറുന്നത് കാണാം (അതാണ് അറ്റോമിക് ശാസ്ത്രം E=MC^2).  അതായത് അത് പ്രാണൻ അഥവാ ബ്രഹ്മമായി മാറുന്നു. നിർഗുണ,  നിരാകാര, നിർമല, നിരാഹങ്കാര ബ്രഹ്മം. അത് തന്നെ അദ്വൈതവേദാന്തം.  ഈ പ്രപഞ്ചമായി വിലങ്ങുന്നത് ബ്രഹ്മമല്ലാതെ മറ്റെന്താണ്.  തത്വമസിയുടെയും,  അഹം ബ്രഹ്മഅസ്മിയുടെയും ആയമാത്മാ ബ്രഹ്മത്തിന്റെയും,  പ്രജ്ഞാനം ബ്രഹ്മ യുറെയുമൊക്കെ പൊരുളും ഇതുതന്നെ. സർവം ഗല്വിതം ബ്രഹ്മം.

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION