പ്രമാണം അഥവാ ജ്ഞാനം ഉണ്ടാവുന്ന വഴികൾ

- പ്രത്യക്ഷ - അനുമാന - ആഗമ പ്രമാണാനി (യോഗശാസ്ത്രം): പ്രമാണം അഥവാ ജ്ഞാനം മുന്ന് തരത്തിൽ ഉണ്ടാവുന്നു :
1. പ്രത്യക്ഷജ്ഞാനം (പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്ക് നേരിട്ട് ലഭിക്കുന്ന ജ്ഞാനം . ഉദാ: പാലിന് വെള്ളനിറം എന്നത് എന്റെ നേരിട്ടുള്ള കാഴ്ചയിലൂടെ ലഭിച്ച അറിവാണ് ).  
2.  അനുമാനജ്ഞാനം (ഇന്ദ്രിയങ്ങളിലൂടെ നേരത്തെ ലഭിച്ച പ്രത്യക്ഷ ജ്ഞാനത്തിൽ നിന്നും അനുമാനിച്ച് ഉണ്ടാകുന്ന ജ്ഞാനം. ഉദാ ദൂരെ ഒരിടത്ത് പുക കണ്ടാൽ അവിടെ തിയുണ്ടാകും എന്ന് അനുമാനിക്കുന്നത്. അതുപോലെ വസ്തുക്കൾ കണികകളാൽ നിർമ്മിതം എന്ന കണികാ സിദ്ധാന്തം).
3. ആഗമ ജ്ഞാനം (ഋഷിമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ദർശിച്ച - കണ്ടെത്തിയ ജ്ഞാനം ഉദാ ഗുരുത്വആകര്ഷണബലം,  അതുപോലെ ചിത്തവൃത്തിനിരോധം ആയ യോഗശാസ്ത്രം ചിത്തത്തിലുണ്ടാവുന്ന വൃത്തികൾ നിലയ്ക്കുമ്പോൾ നാം ബ്രഹ്മം അഥവാ ഇശ്വരൻതന്നെയായി മാറുമെന്നുള്ള ദർശനം - അത് ഋഷിമാർ പറയുന്നതുപോലെയൊക്കെ ചെയ്തു നോക്കിയാൽ നമുക്കും അത് അനുഭവവേദ്യമാകും).

- ഇവിടെ സൂക്ഷ്മ ശാസ്ത്രങ്ങളിൽ ആഗമ ജ്ഞാനമായി എടുക്കാവുന്നതിനു ചില അടിസ്ഥാന മാനദണ്ഡങ്ങളൊക്കെ നോക്കിയാവണം അല്ലെങ്കിൽ അന്ധൻ അന്ധനെ നയിക്കുന്നതുപോലെ ആകും അവസാനം വല്ല കുഴിയിലും ചെന്ന് ചാടും സൂക്ഷിച്ചുകൊൾക. ആഗമജ്ഞാനമുപദേശിക്കുന്ന ഋഷിമാർക്കുള്ള മിനിമം മാനദണ്ഡങ്ങളിൽ പ്രധാനം ഇവയാണ് :
1.  സമ്പൂർണ്ണ നീസ്വാർഥൻ ആയിരിക്കും (സ്വാർത്ഥത ലവലേശമുണ്ടാവില്ല. തനിക്കു വേണ്ടി ഒന്നും ചെയ്യില്ല, ഞാൻ,  എന്റേതെന്ന ഭാവം പൂർണമായും ഇല്ലാതായിരിക്കും).
2. സമ്പൂർണ്ണ നിര്മലനായിരിക്കും (കാമ-ക്രോധ-മോഹ-ലോഭ-അഹങ്കാരം തുടങ്ങിയ മനോമലങ്ങളൊന്നും തന്നെ ഉണ്ടാവില്ല).
3. ഒന്നുകിൽ കുട്ടികളെ പോലെ നിഷ്കളങ്ക ഭാവത്തിൽ ആവും നിലനിൽക്കുക അല്ലെങ്കിൽ ചിലപ്പോൾ ഭ്രാന്തന്മാരെപോലെ വിചിത്രഭാവക്കാർ  ആയിരിക്കും അതുമല്ലെങ്കിൽ ചിലപ്പോൾ ജഡൻമാരെപോലെ (ഒരുതരപ്രവർത്തികളിലും ഏർപ്പെടാതെ) കാണപ്പെടും.

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION