ശാസ്ത്രവും വിശ്വാസവും അജഗജാന്തരം വ്യത്യാസമുണ്ട്
- വേദാന്തം ശാസ്ത്രത്തിനു പകരം കേവലം വിശ്വാസം മാത്രമായി അധപ്പതിച്ചതിനു കാരണം സ്ഥൂലശാസ്ത്രവും(അപരാവിദ്യ) സൂക്ഷ്മശാസ്ത്രവും (പരാവിദ്യ) വേർപിരിച്ചതാണ്
- കാമശാസ്ത്രം മുതൽ, ആയുർവേദം, ഗണിതം, ജ്യോതിശാസ്ത്രം, ലോഹസംസ്‌കരണശാസ്‌ത്രം, ഹഠയോഗശാസ്ത്രം, ആയോധനകലകൾ, ധനുർവിദ്യ, സംഗീതം, നാട്യശാസ്ത്രം എന്നിങ്ങനെ എത്രയെത്ര അപരാവിദ്യകൾ - സ്ഥൂല ശാസ്ത്രങ്ങൾ ആണ് വേദാന്തത്തിന്റെ ഭാഗമായുള്ളത്
- ഇവ പലതും വൈദേശികർ പുതിയരൂപത്തിൽ അവരുടെതാക്കിക്കഴിഞ്ഞു. നാമിപ്പോഴും ഓരോ കണ്ടുപിടുത്തങ്ങൾ ഉണ്ടാവുമ്പോഴും ഞങ്ങളുടെ കിതാബിലുണ്ടായിരുന്നെന്നും പറയുന്നു - എന്റെഉപ്പൂപ്പായ്ക്കൊരാന ഉണ്ടാരുന്നു എന്ന മട്ടിൽ. നാമൊരിക്കലും അവയെ വേണ്ടവിധം മനസ്സിലാക്കാനോ പഠിക്കാനോ പഠിപ്പിക്കണോ, പ്രവർത്തികമാക്കാനോ ശ്രമിച്ചില്ല. നമ്മുടെ പരാജയം അവിടെ തുടങ്ങുന്നു.
- പരാവിദ്യയെ ഒഴിവാക്കിക്കൊണ്ടുള്ള അപരാവിദ്യയോ, അപരാവിദ്യയെ ഒഴിവാക്കിക്കൊണ്ടുള്ള പരാവിദ്യയോ ഒരിക്കലും വിജയിക്കുകയില്ല, അതുകൊണ്ടു അമ്പലങ്ങളും, ആശ്രമങ്ങളുമെല്ലാം ആശ്രമങ്ങളും ഒക്കെ മാറേണ്ടിയിരിക്കുന്നു
- ദൈവങ്ങളെ സല്യൂട്ട് അടിക്കാനുള്ള അല്ലെങ്കിൽ ദൈവത്തിനു കൈക്കൂലി കൊടുക്കാനുള്ള ഇടങ്ങൾ ആക്കി മാറ്റുന്നതിന് പകരം സൂക്ഷ്മ-സ്ഥൂല ശാസ്ത്രങ്ങളുടെ കേന്ദ്രങ്ങൾആക്കി മാറേണ്ടിയിരിക്കുന്നു നമ്മുടെ ഓരോ അമ്പലങ്ങളും ആശ്രമങ്ങളും. അപ്പോൾ മാത്രമേ അവയ്ക്കു വിലയുണ്ടാവു, വിജയമാവു. ഉപകാരപ്രദമാവൂ.
- ശാസ്ത്രവും വിശ്വാസവും അജഗജാന്തരം വ്യത്യാസമുണ്ട്. ഉദാ: ഗുരുത്വ ആകര്ഷണബലം
എന്നാൽ വസ്തുക്കൾ പരസ്പരം ആകർഷിക്കുന്നു - അതൊരു വസ്തുത ആണ് - സിദ്ധാന്തം
അഥവാ അന്തം സിദ്ധിച്ച അറിവ് ആണ്, ശാസ്ത്രം ആണ്. നേരെ മറിച്ച് വിശ്വാസം
ആകട്ടെ ഉറപ്പില്ലാത്ത വ്യക്തതയില്ലാത്ത എന്തോ ഒന്നാണ്. ഭാരതീയ
ദര്ശനങ്ങളിലെവിടെയും വിശ്വാസത്തിനു യാതൊരു സ്ഥാനമില്ല, മറിച്ച്
ശാസ്ത്രത്തിനു മാത്രമേ സ്ഥാനമുള്ളൂ.
ഈശ്വര വിശ്വാസമെന്ന വാക്കു
ഞാനെവിടെയും
കണ്ടിട്ടില്ല വേദാന്തത്തിലെവിടെയും, മറിച്ച് ഇശ്വരപ്രേമം അഥവാ ഇശ്വരഭക്തി
ആണ് എല്ലായിടത്തും കാണാനുള്ളത്. വിശ്വാസം എന്നത് ശരിക്കും അവഹേളനമാണ്
വേദാന്തത്തെ
സംബന്തിചിടത്തോളം. യുക്തിഹീനമായ വൈദേശിക മതങ്ങളുടെ സംഭാവന ആണ്
വിശ്വാസമെന്നത്.
Comments
Post a Comment