ശ്രുതികൾ അഥവാ ദർശനങ്ങൾ മാത്രമാണ് പ്രമാണങ്ങൾ
- ശ്രുതികൾ അഥവാ ദർശനങ്ങൾ മാത്രമാണ് പ്രമാണങ്ങൾ അഥവാ ശാസ്ത്രങ്ങൾ. പുരാണങ്ങൾ, ഇതിഹാസങ്ങൾ, സ്മൃതികൾ തുടങ്ങിയവയൊക്കെ രണ്ടാംതരം ഗ്രന്ഥങ്ങൾ മാത്രം - ബൗദ്ധികമായി, ആദ്ധ്യാത്മികമായി ഒക്കെ താഴെ തട്ടിലുള്ള ആളുകളെ മുകളിലെത്തിക്കാനുള്ള ഉപായങ്ങൾ മാത്രം. അമ്പലങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ ഇവയുടെയും ഒക്കെ ലക്ഷ്യവും മറിച്ചല്ല. - ഒരു ശാസ്ത്രജ്ഞൻ എങ്ങനെ ആണോ തന്റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതിക/സ്ഥൂല വസ്തുതകളിൽ കണ്ടെത്തലുകൾ നടത്തുന്നത് അതെ പോലെ തന്നെ ഋഷിമാർ സൂക്ഷ്മ വസ്തുതകളിൽ നടത്തുന്ന കണ്ടെത്തലുകലെ ആണ് ശ്രുതികൾ എന്ന് വിളിക്കുന്നത്. - ഉദാ യോഗശാസ്ത്രമെടുക്കുക - യോഗശാസ്ത്രം ശ്രുതിയാണ് - അതായത് ഋഷിമാരുടെ ഒരു കണ്ടുപിടുത്തം ആണ് : ചിത്തം നാനാതരത്തിലുള്ള വൃത്തികളെ തടയുന്നതാകുന്നു യോഗം. ആ സമയം മനുഷ്യൻ ഈശ്വരനായി താതാത്മ്യം പ്രാപിക്കുന്നു അഥവാ ഈശ്വരനായി മാറുന്നു എന്നാണിതിലെ കണ്ടെത്തൽ. അതിനുള്ള അഭ്യാസക്രമം ആണ് യമ-നിയമ-ആസന-പ്രാണായാമ-പ്രത്യാഹാര-ധാരണ-ധ്യാന-സമാധി തുടങ്ങിയ അഷ്ടാംഗങ്ങൾ. ഈ അഭ്യാസക്രമങ്ങൾ നമ്മൾ ഋഷിമാർ പറയുന്നതുപോലെയൊക്കെ ചെയ്തു നോക്കുകയാണെങ്കിൽ അവർ പറയുന്ന അനുഭവങ്ങൾ ഒക്കെ നമുക്കും അനു...