Importance of Bharatiya Value based/Vedanta based education to children in schools

 Importance of Bharatiya Value based/Vedanta based education to children in schools

- Modern education now a day in schools and colleges can generate an intelligent beast only
- Vedanta that derived from the ten thousands of years of experience, research and penance of lacs of sages, only can generate a good human being.
- So many old age homes here are a good example of the distortions that modern education has created in society.
- Vedantic education is essential along with modern education if we want to generate an intelligent human.

    There are two types of knowledge in Vedanta namely Apara Vidya and Para Vidya. Today, in our colleges and schools, all that is taught in the name of modern education is only this Apara Vidya or material subject education. There are no any benefit beyond earn some money from this aparavidya. Modern education can only create machines that can do skilled works, and its aim is nothing more than that. But for the ultimate success in life and the ultimate fulfillment of the eternal threefold sorrow, etc all are possible only through Paravidya. Paravidya and Aparavidya were given equal importance in the old Gurukula education system. Along with paravidyas such as Vedanta darshans, many aparavidyas like Ayurveda, martial arts, astronomy, mathematics and many other paravidyas also taught in Gurukula education system. Intelligent + human beings can be produced only through an educational system that gives equal importance to para-vidhya and apara-vidhya.


ഭാരതീയ മൂല്യാധിഷ്ഠിത/വേദാന്തധിഷ്ടിത വിദ്യാഭ്യാസം വിദ്യാലയങ്ങളിൽ കുട്ടികൾക്ക് കൊടുക്കേണ്ടതിന്റെ പ്രാധാന്യം - ആധുനിക വിദ്യാഭ്യാസത്തിലൂടെ ബുദ്ധിയുള്ള ഒരു മൃഗത്തെ സൃഷ്ടിക്കാമെന്നലാതെ നല്ലൊരു മനുഷ്യനെ ഒരിക്കലും സൃഷ്ടിക്കാനാവില്ല. - ലക്ഷക്കണക്കിന് ഋഷിമാരുടെ പതിനായിരക്കണക്കിന് വർഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സുകളിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വേദാന്തത്തിനു മാത്രമേ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കാനാവൂ. - ആധുനിക വിദ്യാഭ്യാസം സമൂഹത്തിൽ ഉണ്ടാക്കിയ വൈകൃതങ്ങൾക്കുത്തമോദാഹരണമാണ് ഇത്രയേറെ വൃദ്ധസദനങ്ങലിന്നിവിടെ. - ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിക്കണമെങ്കിൽ ആധുനിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ വേദാന്ത വിദ്യാഭ്യാസവും അത്യന്താപേക്ഷിതമാണ്.

അപരാ വിദ്യ, പരാ വിദ്യ എന്നിങ്ങനെ രണ്ടുണ്ട് വേദാന്തത്തിൽ. ഇന്ന് നമ്മുടെ കോളേജുകളിലും, സ്കൂളുകളിലുമെല്ലാം ആധുനിക വിദ്യാഭ്യാസം എന്ന പേരിൽ പഠിപ്പിക്കുന്ന മുഴുവനും ഈ അപരാ വിദ്യ അഥവാ ഭൗതിക വിഷയ വിദ്യാഭ്യാസം മാത്രം ആണ്. വയറ്റുപിഴപ്പിനു കൊള്ളാമെന്നല്ലാതെ അതിലുപരി യാതൊരു പ്രയോജനവും ഈ അപരാവിദ്യയെക്കൊണ്ടുണ്ടാവില്ല. അതുകൊണ്ടിതിനെ വയറ്റുപ്പിഴപ്പു ശാസ്ത്രമെന്നു വിളിച്ചാലും തെറ്റില്ല. നല്ല ജോലിയെടുക്കുന്ന യന്ത്രങ്ങളെ മാത്രമേ ആധുനിക വിദ്യാഭ്യാസത്തിനു സൃഷ്ടിക്കാനാവു, അതിന്റെ ലക്ഷ്യവുമത്‌ തന്നെ. എന്നാൽ ജീവിതത്തിൽ ആത്യന്തിക വിജയത്തിനും, ശാശ്വതമായ ത്രിവിധ ദുഃഖ അത്യന്ത നിവൃത്തിക്കും എല്ലാം പരാവിദ്യയിലൂടെ മാത്രമേ സാധ്യമാവൂ. പഴയ ഗുരുകുല സംബ്രദായത്തിൽ പരാവിദ്യയ്ക്കും അപരാവിദ്യയ്ക്കും തുല്യ പ്രാധാന്യമാണ് കൊടുത്തിരുന്നത്. പാരാവിദ്യകളായ വേദാന്ത ദര്ശനങ്ങൾക്കൊപ്പം അപാരവും വിദ്യകളായ ആയുർവേദം, ധനുർവിദ്യ പോലുള്ള ആയോധന മുറകൾ, ജ്യോതിശാസ്ത്രം, ഗണിതം തുടങ്ങി അനവധി അപരാ വിദ്യകളും പഠിപ്പിച്ചിരുന്നു. പാരാ വിദ്യക്കും അപരാ വിദ്യയ്ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ ബുദ്ധിയുള്ള മനുഷ്യരെ സൃഷ്ടിക്കാനാവു.


"ലോകരാജ്യങ്ങൾ വളരണമെങ്കിൽ അവർ ഇനിയും ആയിരം കൊല്ലം മുന്നോട്ടു സഞ്ചരിക്കണം. എന്നാൽ ഭാരതം വളരണമെങ്കിൽ നാം ആയിരം കൊല്ലം പിന്നോട്ട് സഞ്ചരിക്കണം.നമ്മുടെ നമ്മുടെ അറിവിൻ്റെ ശ്രോതസ്സ് ഇരിക്കുന്നത് അവിടെയാണ്." സ്വാമി വിവേകാനന്ദൻ


Satheesh Vedanthi, Vedagramam

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION