May be an image of text that says 'TEMPLE PARROT Automatic loT Suprebatham Playback System for Temples and Churches www.vrobotics.in vrobotics@gmail.com ROBOTIC SMART BELL ….·· 1 V-ROBOTICS V-ROBUTILS for inquirie please contact: +91-9142910050 V-ROBOTICS Human Replacement At Work GPS ensures Atomic Clock Timing from Satellites Mobile App for Schedule and mp3 Management loT for Online Monitoring and Control'ആദ്ധ്യാത്മികതയുടെ നാട് ആണ് ഭാരതം. വലുതും ചെറുതുമായ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുടെ നാട് കൂടിയാണിത്. മിക്ക ക്ഷേത്രങ്ങളിലും പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥനാഗീതങ്ങൾ സുപ്രഭാതങ്ങൾ തുടങ്ങിയവ സ്‌പീക്കറുകളുടെ സഹായത്താൽ നിത്യവും വയ്ക്കുന്ന പതിവുണ്ട്. ഒരു അദ്ധ്യാത്മിക അന്തരീക്ഷം സൃഷ്ടിക്കുന്നത് കൂടാതെ മ്യൂസിക് തെറാപ്പി , മന്ത്രം തെറാപ്പി തുടങ്ങിയവ കൂടി  ഇത് പ്രധാനം ചെയ്യുന്നു. എന്നാൽ നിത്യവും കൃത്യ സമയത് ഓരോ ദിവസത്തിനനുസരിച്ച് പ്രാർഥനാ ഗീതങ്ങൾ വയ്ക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെ ആണ്. ഒരാൾ ഇതിനായി ദിവസവും രാവിലെയും വൈകുന്നേരവും മിനക്കെടേണ്ടതായുണ്ട്. ഇത് മാനവ വിഭവ ശേഷി ഒരുപാട് നഷ്ടപ്പെടുത്തുന്നു. ഈ  പ്രശ്ന പരിഹാരത്തിനായി സമയാനുസരണം സുപ്രഭാതങ്ങളും മറ്റു പ്രാർത്ഥനകളും പബ്ലിക് അഡ്രസ് സിസ്റ്റം ഓൺ ആക്കി ഓട്ടോമാറ്റിക് ആയി അന്നനാളത്തെ ഷെഡ്യൂൾ പ്ലേയ് ചെയ്യുന്ന ടെംപിൾ പാരറ്റ് സംവിധാനം വി റൊബോട്ടിക്‌സ്  വികസിപ്പിച്ചെടുത്തിരിക്കുന്നു. തുടക്കത്തിൽ ജി പി എസ് സംവിധാനമില്ലാതിരുന്ന ഉപകരണത്തിന് 2021 മോഡൽ മുതൽ ജി പി എസ് സംവിധാനം ഏർപ്പെടുത്തി. അത്യന്തം കൃത്യമായ ഉപഗ്രഹങ്ങളിൽനിന്നുള്ള അറ്റോമിക് ക്ലോക്ക് ഉപയോഗിച്ച് ഒരിക്കലും സമയം തെറ്റില്ലാതെ ഉള്ള പ്രവർത്തനം ജി പി എസ്  ഉറപ്പാക്കുന്നു. വളരെ എളുപ്പത്തിൽ മൊബൈൽ ആപ്പ്  ഉപയോഗിച്ചു ഗീതങ്ങൾ സെറ്റ് ചെയ്യാവുന്നതാണ്. ഓരോ ദിവസത്തെയും ദേവതക്കനുസരിച്ചു ഷെഡ്യൂളുകൾ ചിട്ടപ്പെടുത്താം.

ജി പി എസ് ഏർപെടുത്തിയതിനു പിന്നിൽ രസകരമായ ഒരനുഭവം ഉണ്ട് കമ്പനിക്ക് .ഒരിക്കൽ ഒരു മലയോര ഗ്രാമത്തിലെ അമ്പലത്തിൽ ടെംപിൾ പാരറ്റ് ഭംഗിയായി പ്രവർത്തിച്ച് വരികയായിരുന്നു. ഒരു ദിവസം നിർാഗ്യവശാൽ വോൾടേജ് പ്രശനം കാരണം സമയം തെറ്റി സുപ്രഭാതം അർധരാത്രി രണ്ടു മണിക്ക് പാടി. സുപ്രഭാതം കേട്ടുണർന്ന ദൈനംദിന പ്രവർത്തനങ്ങൾ  ആരംഭിക്കുന്ന ഗ്രാമവാസികൾ ആകട്ടെ ഉണർന്നു പലരും അമളി മനസിലാക്കാതെ പതിവുപോലെ പശുവിനെ എല്ലാം കറന്നു പാലുമായി ചായക്കടയിലെത്തി . പാതി രാത്രി രണ്ടുമണിക്ക് ചായക്കടക്കാരൻ എഴുനേൽപ്പിച്ചപ്പോഴാണ് അമളി  പലർക്കും മനസിലായത് - പാരട്  പറ്റിച്ച കാര്യം. ശേഷം കമ്പനി ജി പി എസ്‌  ഉപയോഗിച്ചു സമയത്തിന്റെ കാര്യത്തിൽ അത്യധികം കൃത്യത ഉറപ്പു വരുത്തി,

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION