കുഴിയിൽ ചെന്ന് ചാടുന്ന മതവാദികളും യുക്തിവാദികളും
ആറു ദിവസം കൊണ്ട് ഏതോ ഒരു ദൈവം അയ്യായിരം വർഷങ്ങൾക്ക് മുൻപ്പ് ഈ പ്രപഞ്ചം മൊത്തത്തിലങ്ങു ഉരുട്ടി കുഴച്ച് ഒണ്ടാക്കി, കളിമണ്ണ് കൊഴച്ച് ഊതിക്കൊടുത് മനുഷ്യനെയും അവന്റെ നട്ടെല്ലു ഒന്ന് ഊരി സ്ത്രീയെയും ഒക്കെ സൃഷ്ടിചച്ചു, പ്രപഞ്ചത്തിലെങ്ങാണ്ടിരുന്നു ഇവരെന്തൊക്കെയാ ചെയ്യുന്നതെന്നും നോക്കി റിമോട്ട് കണ്ട്രോൾ ചെയുന്നു എന്നൊക്കെ വിശ്വസിക്കണമെങ്കിൽ വല്ല കണ്ണ് പൊട്ടനുമായിരിക്കണം.. അതുപോലെ നമ്മുടെ ശരീരത്തിലെ ഒരു കോശത്തിലെ കേവലം ഒരു ജീൻ എടുത്ത് നോക്കിയാൽ തന്നെ മനസിലാക്കാം മാനവരാശി ഇതേവരെ കണ്ടുപിടിച്ച മുഴുവൻ ഭൗതിക കണ്ടുപിടുത്തങ്ങളും ചേർത്ത് വച്ചാൽ പോലും ആ ഒരു ജീനിന്റെ സങ്കീര്ണതയുടെ ലക്ഷത്തിലൊരു ഭാഗം പോലും വരില്ലെന്ന്. അതുകൊണ്ടു തന്നെ നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതു പോലെ പരിഹാസ്യമാണ് നമ്മുടെ ഭൗതികമായ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പ്രപഞ്ചത്തെയും ആത്മാവിനെയുമൊക്കെ അറിയാൻ ശ്രമിക്കുന്നത്. യുക്തിവാദവും കൊണ്ട് നടക്കുന്നവർക്ക് പറ്റുന്ന അമളി ഇവിടെയാണ്. ഇവർ എന്തെങ്കിലും വല്ല Phd യും ഒക്കെ എടുത്ത് അങ്ങ് സർവ്വ ജ്ഞാനിയെന്നും ഭാവിച്ചങ്ങു നടക്കും. പ്രപഞ്ച ബോധതലത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ ബോധതലം എന്നത് കട...