അദ്വൈതം
അദ്വൈതം അഥവാ രണ്ടില്ല (nunduality). ഉള്ളത് ബ്രഹ്മം അഥവാ പ്രാണൻ മാത്രം അതിന്റെ പേരാണ് ഓംകാരം. ഈ പ്രാണൻ അഥവാ ഓംകാരം തന്നെ ആണ് ഈ പ്രപഞ്ചമായി പരിണമിച്ചിരിക്കുന്നത്. അതുതന്നെ വിചാരിക്കുന്നു ഇങ്ങനെയെല്ലാമായിത്തീരട്ടെയെന്നു. അതുതന്നെ അങ്ങ് ആയിത്തീരുന്നു. അതുകൊണ്ടാണ് "നീയല്ലോ സൃഷ്ടിയും, സ്രഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും" എന്ന് നാരായണഗുരു ദൈവദശകത്തിൽ പാടിയത്. അതിൽ നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. സകല ഭാരതീയ ദര്ശനങ്ങളുടെയും ആണിവേര് ഈ അദ്വൈതവേദാന്തമാകുന്നു. ആധുനിക ശാസ്ത്രവും കറങ്ങിത്തിരിഞ്ഞ് അവസാനം ഇവിടെച്ചെന്ന് നിൽക്കുന്നുവെന്ന് അയ്ൻസ്റ്റീന്റെ എനർജി മാസ്സ് ഈക്വലൈൻസ് തിയറം തെളിയിച്ചിട്ടുണ്ടല്ലോ. ആറ്റം ബോംബിന്റെ പ്രവർത്തന തത്വം - ദ്രവ്യം എന്നത് (ഖരം ദ്രാവകം വാതകം പ്ലാസ്മ അവസ്ഥയിലുള്ള സർവവും) ഘനീകൃത ഊർജം അഥവാ അനുഭവവേദ്യമായ ഊർജം മാത്രമെന്ന് ആണ്. യൂറേനിയത്തിലെ ദ്രവീകൃത ഊർജത്തെ ഫിഷനിലൂടെയും ഫ്യുഷനിലൂടെയും രൂപം മാറ്റി പുറത്തുകൊണ്ടുവരുന്നത് ആണല്ലോ കണാദ മഹർഷി തുടങ്ങി വച്ച കണികാ സിദ്ധാന്തം അഥവാ ആറ്റോമിക ശാസ്ത്രം. വെള്ളം ചിലപ്പോൾ നീരാവ...