Posts

Showing posts from October, 2021
Image
  ആദ്ധ്യാത്മികതയുടെ നാട് ആണ് ഭാരതം. വലുതും ചെറുതുമായ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുടെ നാട് കൂടിയാണിത്. മിക്ക ക്ഷേത്രങ്ങളിലും പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥനാഗീതങ്ങൾ സുപ്രഭാതങ്ങൾ തുടങ്ങിയവ സ്‌പീക്കറുകളുടെ സഹായത്താൽ നിത്യവും വയ്ക്കുന്ന പതിവുണ്ട്. ഒരു അദ്ധ്യാത്മിക അന്തരീക്ഷം സൃഷ്ടിക്കുന്നത് കൂടാതെ മ്യൂസിക് തെറാപ്പി , മന്ത്രം തെറാപ്പി തുടങ്ങിയവ കൂടി  ഇത് പ്രധാനം ചെയ്യുന്നു. എന്നാൽ നിത്യവും കൃത്യ സമയത് ഓരോ ദിവസത്തിനനുസരിച്ച് പ്രാർഥനാ ഗീതങ്ങൾ വയ്ക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെ ആണ്. ഒരാൾ ഇതിനായി ദിവസവും രാവിലെയും വൈകുന്നേരവും മിനക്കെടേണ്ടതായുണ്ട്. ഇത് മാനവ വിഭവ ശേഷി ഒരുപാട് നഷ്ടപ്പെടുത്തുന്നു. ഈ  പ്രശ്ന പരിഹാരത്തിനായി സമയാനുസരണം സുപ്രഭാതങ്ങളും മറ്റു പ്രാർത്ഥനകളും പബ്ലിക് അഡ്രസ് സിസ്റ്റം ഓൺ ആക്കി ഓട്ടോമാറ്റിക് ആയി അന്നനാളത്തെ ഷെഡ്യൂൾ പ്ലേയ് ചെയ്യുന്ന ടെംപിൾ പാരറ്റ് സംവിധാനം വി റൊബോട്ടിക്‌സ്  വികസിപ്പിച്ചെടുത്തിരിക്കുന്നു. തുടക്കത്തിൽ ജി പി എസ് സംവിധാനമില്ലാതിരുന്ന ഉപകരണത്തിന് 2021 മോഡൽ മുതൽ ജി പി എസ് സംവിധാനം ഏർപ്പെടുത്തി. അത്യന്തം കൃത്യമായ ഉപഗ്രഹങ്ങളിൽനിന്നുള്ള അറ്...