രണ്ടില്ല - ഏകം സത് വിപ്രാ ബഹുദാ വദന്തി (There are no two - Ekam Sath Vipra Bahuda Vadanthi)
രണ്ടില്ല ഇക്കാണുന്ന പ്രപഞ്ചമായി വിളങ്ങുന്നത് ബ്രഹ്മം തന്നെ ചിലരതിനെ നാരായണനെന്നും, ശിവനെന്നും,, കാളിയെന്നും,, ഓംകാരമെന്നും, ബ്രഹ്മമെന്നും, പരാശക്തിയെന്നുമൊക്കെ വിളിക്കുന്നുവെന്നു മാത്രം. എല്ലാം ഒന്ന് തന്നെ. വെള്ളത്തെ തണ്ണി എന്ന് തമിഴിലും, വെള്ളമെന്നു മലയാളത്തിലും, പാനിയെന്നു ഹിന്ദിയിലും, വാട്ടർ എന്ന് ഇംഗ്ലീഷിലുമൊക്കെ വിളിക്കുന്നതുപോലെ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നെന്നു മാത്രം. എല്ലാം ഒന്ന് തന്നെ, അത് ചിലപ്പോൾ സാകാരം. ചിലപ്പോൾ നിരാകാരം. വെള്ളം ചിലപ്പോൾ നീരാവിയായും, ചിലപ്പോൾ മഞ്ഞുകട്ടയായും ഒക്കെ മാറാറുള്ളത് പോലെ ഈ ബ്രഹ്മാവും ചിലപ്പോൾ സാകാരവും, ചിലപ്പോൾ നിരാകരവും ഒക്കെ ആയി മാറും. അതുകൊണ്ടു തന്നെ ദ്വൈതവും, വിശിഷ്ട അദ്വൈതവും, അദ്വൈതവുമൊക്കെ ഉള്ളത് തന്നെ. എല്ലാം ശരി തന്നെ. "Ekam sat vipra bahudha vadanti" is a Sanskrit phrase from the Rigveda that means "Truth is one, but the wise speak of it in many ways" or "Ultimate reality is one; sages call it by various names". - There are no two - The universe that we see is the manifestaton of Brahman itself - It ...